INDIA

ആരോഗ്യം മോശം; സത്യേന്ദർ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 2022 മേയ് മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് സത്യേന്ദ്രര്‍ ജെയിന്‍

വെബ് ഡെസ്ക്

ഡൽഹി മുൻ ആരോഗ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അറസ്റ്റിലായി 2022 മേയ് മുതൽ തിഹാർ ജയിലിൽ കഴിയുകയാണ് സത്യേന്ദ്രര്‍ ജെയിന്‍.

ആറാഴ്ചത്തെ ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്. ഈ കാലയളവില്‍ സത്യേന്ദര്‍ ജെയിന് താൽപ്പര്യമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടാം. വിചാരണക്കോടതിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും ജാമ്യം. ഒരു വിഷയത്തിലും എന്തെങ്കിലും തരത്തിൽ പ്രസ്താവന നടത്താനോ മാധ്യമങ്ങളെ സമീപിക്കാനോ പാടില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

സത്യേന്ദര്‍ ജെയിനെ ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സിക്കാമെന്ന ഇ ഡി നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ ഹർജി പിന്നീട് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. സത്യേന്ദര്‍ ജെയിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ജൂലൈ 11ന് വിഷയം ബെഞ്ച് പരിഗണിക്കും.

കഴിഞ്ഞ വർഷം മെയ് 31നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്തത്. കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പേരില്‍ നടന്ന ഹവാല ഇടപാടിനെ അടിസ്ഥാനമാക്കിയായിരുന്നു കേസ്.

കഴിഞ്ഞ ദിവസം സത്യേന്ദര്‍ ജെയിന്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണിരുന്നു. ആദ്യം ദീന്‍ ദയാല്‍ ആശുപത്രിയിലും ശ്വസന പ്രശ്നങ്ങളെ തുടര്‍ന്ന് ലോക് നായക് ജയ്പ്രകാശ് ആശുപത്രിയിലേക്കും മാറ്റി.ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് ഇന്നലെ അദ്ദേഹത്തെ ജയിലില്‍ പ്രവേശിപ്പിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ