INDIA

ശബരിമല സന്ദര്‍ശനം: സൗജന്യ യാത്ര നല്‍കണമെന്ന വിഎച്ച്പി ഹര്‍ജിയിൽ സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും സുപ്രീം കോടതി നോട്ടീസ്

കോവിഡിന് മുമ്പ് കാല്‍നടയാത്ര ആരംഭിക്കുന്ന പമ്പ വരെ വാഹനങ്ങള്‍ അനുവദിച്ചിരുന്നുവെന്ന് വിഎച്ച്പി വാദിച്ചു

വെബ് ഡെസ്ക്

ശബരിമല സന്ദര്‍ശകര്‍ക്ക് സൗജന്യ യാത്ര നല്‍കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും നോട്ടീസയച്ച് സുപ്രീം കോടതി. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് യാത്ര ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ഹര്‍ജി തള്ളിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു വിഎച്ച്പി. ജസ്റ്റിസ് സൂര്യകാന്തും കെ വി വിശ്വനാഥനുമടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കോവിഡിന് മുമ്പ് കാല്‍നടയാത്ര ആരംഭിക്കുന്ന പമ്പ വരെ വാഹനങ്ങള്‍ അനുവദിച്ചിരുന്നുവെന്ന് വിഎച്ച്പിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ചിതംബരേഷ് പറഞ്ഞു. നിലക്കലിനും പമ്പയ്ക്കുമിടയില്‍ 22 കിലോമീറ്റര്‍ ദൂരമുണ്ടെന്നും ഇവിടെ യാത്ര നടത്താന്‍ കെഎസ്ആര്‍ടിസിക്ക് മാത്രമേ അനുവാദമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

വിഎച്ച്പി സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേജ് കാര്യേജ് പെര്‍മിറ്റോ കോണ്‍ട്രാക്റ്റ് കാര്യേജ് പെര്‍മിറ്റോ ആണോ ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നതെന്ന് ചോദിച്ച കോടതിയോട് സൗജന്യ യാത്രയാണ് വിഎച്ച്പിയുടെ ആവശ്യമെന്ന് ചിതംബരേഷ് ആവര്‍ത്തിച്ചു.

'ലക്ഷക്കണക്കിന് ഭക്തരാണ് അവിടെ എത്തിച്ചേരുന്നത്. 28, 30 മണിക്കൂറുകളാണ് അവര്‍ ക്യൂ നില്‍ക്കുന്നത്. കെഎസ്ആര്‍ടിസിക്ക് ആവശ്യത്തിന് ബസുകളില്ല,'' അദ്ദേഹം വാദിച്ചു.

20 കരാര്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും പമ്പയിലേക്കും അവിടെ നിന്ന് തിരിച്ചും സൗജന്യമായി കൊണ്ടുപോകുന്നതിനായി അനുവദിക്കണമെന്നായിരുന്നു വിഎച്ച്പി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനുവദിച്ചാല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുന്ന ഇടനാഴി നിയന്ത്രണമുള്ള സ്റ്റേജ് ക്യാരേജായി മാറുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ