INDIA

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡി കെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണം റദ്ദാക്കിയതിൽ കർണാടകയോട് വിശദീകരണം തേടി സുപ്രീംകോടതി

അനുമതി പിൻവലിച്ചതിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജികർണാടക ഹൈക്കോടതി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്

വെബ് ഡെസ്ക്

അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരായ അന്വേഷണത്തിനുള്ള അനുമതി കർണാടക സർക്കാർ പിൻവലിച്ചതിനെ ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക സർക്കാരിന് നോട്ടീസയച്ചത്. ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ മറ്റൊരു ഹർജിയും സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഭരണഘടനയുടെ 131-ാം അനുച്ഛേദം പ്രകാരം സുപ്രീംകോടതിക്ക് മാത്രമേ തർക്കം തീർപ്പാക്കാൻ കഴിയൂ എന്ന് ചൂണ്ടികാട്ടിയാണ് ഹർജി നൽകിയത്. അനുമതി പിൻവലിച്ചതിനെ ചോദ്യം ചെയ്ത് സിബിഐയും യത്നാലും സമർപ്പിച്ച രണ്ട് ഹർജികൾ കർണാടക ഹൈക്കോടതി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2017 ഓഗസ്റ്റിൽ ഡൽഹിയിലും മറ്റും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 8,59,69,100 രൂപ പിടിച്ചെടുത്തു, അതിൽ 41 ലക്ഷം രൂപ ശിവകുമാറിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും കണ്ടെടുത്തു. തുടർന്ന്, 1961ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ശിവകുമാറിനെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ആദായനികുതി കേസിൻ്റെ അടിസ്ഥാനത്തിൽ ഇഡിയും കേസ് രജിസ്റ്റർ ചെയ്യുകയും 2019 സെപ്റ്റംബർ 3 ന് ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 09.09.2019-ന് പിഎംഎൽഎയുടെ സെക്ഷൻ 66(2) പ്രകാരം ഇഡി കർണാടക സർക്കാരിന് ഒരു കത്ത് നൽകി. ഇതേ തുടർന്ന് ശിവകുമാറിനെതിരെ അനുമതി നൽകുകയും കേസ് സിബിഐ അന്വേഷണത്തിന് വിടുകയും ചെയ്തു.

തനിക്കെതിരായ അന്വേഷണം നടത്താനുള്ള അനുമതിയും നടപടികളും ചോദ്യം ചെയ്ത് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചു. 2023 മേയിൽ കോൺഗ്രസ് പാർട്ടി കർണാടക സർക്കാർ രൂപീകരിച്ചതിന് ശേഷം, അന്വേഷണത്തിന് സിബിഐക്ക് നൽകിയ സമ്മതം പിൻവലിക്കുകയും ശിവകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സമ്മതത്തെ ചോദ്യം ചെയ്തുള്ള ഹർജി പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകുകയും ചെയ്തു. തുടർന്ന് സിബിഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു . തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി