INDIA

ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കല്‍ സുപ്രീം കോടതി തടഞ്ഞു; ആസ്തികള്‍ വിറ്റ് കടം തീര്‍ക്കാന്‍ ഉത്തരവ്

ജെറ്റ് എയര്‍വേയ്സ് ഏറ്റെടുക്കാന്‍ ജലാന്‍ കല്‍റോക് കണ്‍സോര്‍ഷ്യത്തിന് നേരത്തെ ദേശീയ കമ്പനി ട്രൈബ്യൂണല്‍ അനുമതി നല്‍കിയിരുന്നു

വെബ് ഡെസ്ക്

സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ജലാന്‍ കല്‍റോക് കണ്‍സോര്‍ഷ്യത്തിന് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ തീരുമാനം സുപ്രിംകോടതി റദ്ദാക്കി. വായ്പാ ദാതാക്കളായ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ദേശീയ കമ്പനി ട്രൈബ്യൂണലിന്റെ തീരുമാനം നിയമ തത്വങ്ങള്‍ക്ക് വിരുദ്ധമെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ വിധി. എയര്‍ലൈനിന്റെ ഉടമസ്ഥാവകാശം ജലാന്‍ കല്‍റോക്ക് കണ്‍സോര്‍ഷ്യത്തിന് (ജെകെസി) കൈമാറുന്നത് ശരിവച്ച നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല , മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

ജെറ്റ് എയര്‍വേയ്സ് ഏറ്റെടുക്കാന്‍ ജലാന്‍ കല്‍റോക് കണ്‍സോര്‍ഷ്യത്തിന് നേരത്തെ ദേശീയ കമ്പനി ട്രൈബ്യൂണല്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ എസ്ബിഐ നേതൃത്വത്തിലുള്ള വായ്പാ കണ്‍സോര്‍ഷ്യം അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചുവെങ്കിലും ആവശ്യം അനുവദിച്ചില്ല. തുടര്‍ന്നാണ് വായ്പാ ദാതാക്കളായ എസ്ബിഐ ലെന്‍ഡേഴ്സ് അപ്പീലുമായി സുപ്രിംകോടതിയിലെത്തിയത്.

കടക്കാര്‍ക്ക് നല്‍കാനുള്ള തുകയുടെ ഭാഗമായി ആസ്തികള്‍ വില്‍ക്കാന്‍ ലിക്വഡേറ്ററെ നിയമിക്കാനും കോടതി ഉത്തരവിട്ടുണ്ട്. കടബാധ്യത ഏറിയതിനാല്‍ 2019ലാണ് ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തുടര്‍ന്നാണ് 2023ല്‍ജലാന്‍-കല്‍റോക്ക് കണ്‍സോര്‍ഷ്യം കമ്പനിയുടെ പ്രോമോട്ടര്‍മാരായി എത്തുകയും എറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതും

. ഇതിനു പിന്നാലെയാണ് തീരുമാനത്തിനെതിരെ എസ്ബിഐ നേതൃത്വത്തിലുള്ള വായ്പാ കണ്‍സോര്‍ഷ്യം അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാല്‍, കണ്‍സോര്‍ഷ്യത്തിനെതിരായിരുന്നു വിധി. ഇതിനെതിരെയാണ് സുപ്രീം കോടതിയെ കണ്‍സോര്‍ഷ്യം സമീപിച്ചത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി