INDIA

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം: ബംഗാൾ സർക്കാരിന് സുപ്രീംകോടതി വിമർശനം, ഇരയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കാനും നിർദേശം

സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ തിങ്കളാഴ്ച വാദം കേൾക്കുകയായിരുന്നു കോടതി

വെബ് ഡെസ്ക്

കൊൽക്കത്ത ആർ ജി കാർ മെഡിക്കൽ കോളേജിലെ ട്രെയിനീ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പശ്ചിമബംഗാൾ സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഏകദേശം 14 മണിക്കൂർ വൈകിയതായി കോടതി കണ്ടെത്തി. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ തിങ്കളാഴ്ച വാദം കേൾക്കുകയായിരുന്നു കോടതി.

പശ്ചിമബംഗാൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച്, പോസ്റ്റ് മാർട്ടം റിപ്പോർട്ടിനൊപ്പം നിർബന്ധമായും ഉണ്ടാകേണ്ട 'ചെല്ലാൻ' ലഭ്യമല്ലാത്തതിനെയും വിമർശിച്ചു. ചെല്ലാൻ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും കാണാതെ പോയതാണെങ്കിൽ നാളെത്തന്നെ വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു.

നിലവിൽ കേസ് അന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (സിബിഐ) സെപ്റ്റംബർ പതിനേഴിനകം അന്വേഷണ പുരോഗതി വിശദമാക്കി പുതിയ റിപ്പോർട്ട് സമർപ്പിക്കാന്നും ബെഞ്ച് നിർദേശിച്ചു. കൂടാതെ, ഇരയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൽനിന്ന് ഉടൻ നീക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, ട്രെയിനീ ഡോക്ടറുടെ ബലാത്സംഗ-കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് ജോലിയിൽ പ്രവേശിക്കാൻ സുപ്രീംകോടതി പറഞ്ഞു. ജോലി മുടക്കികൊണ്ടുള്ള പ്രതിഷേധങ്ങൾ പാടില്ലെന്ന് പറഞ്ഞ കോടതി അടുത്ത ദിവസം (സെപ്റ്റംബർ പത്ത്) വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ജോലിയിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടു. അത്യാവശ്യ സേവനമായതിനാൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടിയെ എതിർക്കാൻ സാധിക്കില്ല കോടതി അടിവരയിട്ടു.

“ഡോക്ടർമാർ ജോലി പുനരാരംഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ അവർക്ക് സുരക്ഷ ഉറപ്പാക്കും, പക്ഷേ ജോലിയിൽ പ്രവേശിക്കണം" ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. തങ്ങൾക്ക് മൂന്ന് ദിവസം വേണമെന്ന് പറഞ്ഞപ്പോൾ, താൻ അവർക്ക് ഇതിനകം രണ്ട് ദിവസം നൽകിയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

ജില്ലാ കളക്ടർമാരും പോലീസ് മേധാവികളും സ്ഥിതിഗതികൾ പരിശോധിച്ച് സർക്കാർ മെഡിക്കൽ കോളേജുകളിലെയും ആശുപത്രികളിലെയും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം. പുരുഷന്മാർക്കും സ്ത്രീകൾക്കും വിശ്രമമുറികൾ, സിസിടിവി സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം