സുപ്രീംകോടതി 
INDIA

സുപ്രീംകോടതി വെബ്സൈറ്റിനും വ്യാജൻ: ചതിക്കുഴിയെന്ന് മുന്നറിയിപ്പ്

www.sci.gov.in എന്നതാണ് സുപ്രീംകോടതിയുടെ സൈറ്റ് ഡൊമൈൻ നെയിമെന്നും സംശയം തോന്നുന്ന സൈറ്റിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപായി യുആർഎൽ പരിശോധിച്ച് സൈറ്റ് ഉറപ്പ് വരുത്തണമെന്നും സുപ്രീംകോടതി

വെബ് ഡെസ്ക്

സുപ്രീംകോടതിയുടെ വ്യാജ വെബ്‍സൈറ്റ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി രജിസ്ട്രി. ഫിഷിങിനായി സൃഷ്ടിക്കപ്പെട്ട വ്യാജ വെബ്‌സൈറ്റിനെ കുറിച്ചാണ് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്. ആധികാരികത പരിശോധിച്ച് ഉറപ്പു വരുത്താതെ സംശയം തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ മറ്റുള്ളവരുമായി പങ്കിടുകയോ ചെയ്യരുതെന്ന മുന്നറിയിപ്പുമായി കോടതി രജിസ്ട്രി പൊതുനോട്ടീസ് ഇറക്കി.

സുപ്രീംകോടതിയുടെ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച വ്യാജന്മാർ http://cbins/scigv.com, https://cbins.scigv.com/offence എന്നസൈറ്റുകളിലൂടെ ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഈ യുആർഎൽ സന്ദർശിക്കുന്ന വ്യക്തികൾ ആരും സ്വകാര്യ വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പങ്കു വയ്ക്കരുതെന്നും സുപ്രീംകോടതി രജിസ്ട്രി നിർദേശിച്ചു. വ്യാജ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാർ (ടെക്‌നോളജി) ഹർഗുർവരിന്ദ് സിങ്‌ ജഗ്ഗി പോലീസിന്‌ പരാതി നൽകി. സുപ്രീംകോടതി നിർദേശിച്ചു.

സുപ്രീംകോടതിയുടെ സൈറ്റ് ഡൊമൈൻ നെയിം www.sci.gov.in എന്നതാണെന്നും അതിനാൽ സംശയം തോന്നുന്ന സൈറ്റുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപായി യുആർഎലിന് മുകളിൽ ക്ലിക്ക് ചെയ്ത് സൈറ്റ് ഉറപ്പ് വരുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഫിഷിങ്ങിന് വിധേയരായവർ എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേര്‍ഡ്‌ മാറ്റണമെന്നും ഒപ്പം ബാങ്കുകൾ, ക്രെഡിറ്റ് കാർഡ് കമ്പനി എന്നിവയുമായി ബന്ധപ്പെട്ട് സുരക്ഷാ ഉറപ്പാക്കണമെന്നും സുപ്രീകോടതി നിർദേശിച്ചു. ഏതെങ്കിലും വ്യക്തികളുടെ സ്വകാര്യമോ, സാമ്പത്തികമോ ആയ ഒരു വിവരങ്ങളും ഒരാളിൽ നിന്നും ശേഖരിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ