സുപ്രീംകോടതി 
INDIA

ഹീനമായ കുറ്റകൃത്യങ്ങൾ സ്വകാര്യ വിഷയമല്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി; രാജസ്ഥാൻ ഹൈക്കോടതി വിധി റദ്ദാക്കി

പോക്സോ കേസ് ഇരയുടെ പിതാവും പ്രതിയായ അധ്യാപകനും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി കേസ് റദ്ദാക്കിയത്

വെബ് ഡെസ്ക്

ഹീനമായ കുറ്റകൃത്യങ്ങൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ സ്വകാര്യ വിഷയമല്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഇത് സമൂഹത്തിനെതിരായ കുറ്റക്യത്യമായതിനാൽ കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് സാധ്യമല്ലെന്നും കോടതി. ക്ലാസ് മുറിയിൽ പെൺകുട്ടിയുടെ മാറിടം സ്പർശിച്ച അധ്യാപികനെതിരായ ലൈംഗികാതിക്രമ പരാതി തള്ളിയ രാജസ്ഥാൻ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

ഇരയുടെ പിതാവും അധ്യാപകനും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി കേസ് റദ്ദാക്കിയത്. ഈ കേസിൽ കക്ഷികൾക്കിടയിൽ പരിഹരിക്കാൻ പറ്റാത്ത തർക്കം നിലനിൽക്കുന്നുണ്ടെന്നും എഫ്ഐആറും മറ്റ് എല്ലാ തുടർനടപടികളും റദ്ദാക്കണമെന്ന നിഗമനത്തിൽ എങ്ങനെയാണ് ഹൈക്കോടതി എത്തിയതെന്ന് മനസിലാകുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജസ്ഥാനിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

കുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്‌സോ നിയമത്തിലെ സെക്ഷൻ 7 പ്രകാരം 'ലൈംഗിക അതിക്രമം' എന്ന കുറ്റമാണ്. ഇത് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവിന് ശിക്ഷിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങളെ നിസാരമായി കാണാനാകില്ലെന്നും അവ സമൂഹത്തിനെതിരായ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവം കണക്കിലെടുത്ത്, അവ തെളിയിക്കപ്പെട്ടാൽ സമൂഹത്തിനെതിരായ കുറ്റമായി മാത്രമേ പരിഗണിക്കാനാകൂ. ഹൈക്കോടതി ക്രമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 482 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് എഫ്ഐആർ റദ്ദാക്കിയപ്പോൾ ഇത്തരം കാര്യങ്ങൾ പരിഗണിച്ചില്ലെന്ന് സുപ്രീകോടതി വ്യക്താക്കി.

സമൂഹത്തിനെതിരായ ഒരു കുറ്റകൃത്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന സ്റ്റേറ്റ് ഓഫ് എംപി വേഴ്സസ് ലക്ഷ്മി നാരായൺ (2019) 5 SCC 688 എന്ന മുൻ ഉത്തരവിൽ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി