INDIA

മുഹമ്മദ് ഫൈസലിന് ആശ്വാസം: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഉത്തരവ് പരിഗണിക്കണമെന്ന് സുപ്രീംകോടതി

നിയമകാര്യ ലേഖിക

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പില്‍ ഹൈക്കോടതി ഉത്തരവിന് അനുസൃതമായി തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം. നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചോദ്യം ചെയ്തുള്ള മുഹമ്മദ് ഫൈസലിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിഷയം ഉന്നയിച്ചത്.

വധശ്രമക്കേസിലെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ജനപ്രാതിനിധ്യ നിയമത്തിലെ 8-ാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദായെന്ന് മുഹമ്മദ് ഫൈസല്‍ കോടതിയെ അറിയിച്ചു. ഇതോടെ ഉപതിരഞ്ഞെെടുപ്പിന് പ്രസക്തിയില്ലെന്നായിരുന്നു വാദം.

കവരത്തി കോടതിയുടെ വിധിക്കെതിരെ മുഹമ്മദ് ഫൈസല്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്.

മുഹമ്മദ് ഫൈസലിനെതിരായ കവരത്തി കോടതിയുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു

മുഹമ്മദ് ഫൈസലിനെതിരായ കവരത്തി കോടതിയുടെ ശിക്ഷാവിധി ഹൈക്കോടതി ജനുവരി 25ന് സ്റ്റേ ചെയ്തിരുന്നു. 15 മാസത്തേക്ക് മാത്രമായി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി. ഫൈസല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉപാധികളോടെ ജാമ്യവും അനുവദിച്ചിരുന്നു. മുഹമ്മദ് ഫൈസലിനെതിരായ വിധി മരവിപ്പിച്ചില്ലെങ്കിൽ ലക്ഷദ്വീപിൽ പരിമിതമായ കാലത്തേക്ക് വീണ്ടും തിര‍ഞ്ഞെടുപ്പ് നടത്തേണ്ടിവരും. വൻ ഒരുക്കവും പണവും ചെലവഴിച്ചാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. നേരിട്ടല്ലെങ്കിലും പൊതുജനത്തിന്റെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും അപ്പീൽ ഹർ‍ജിയിൽ അന്തിമ വിധി വരുന്നത് വരെ മരവിപ്പിക്കുന്നതെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞിരുന്നു.

മുൻ കേന്ദ്രമന്ത്രി പി എം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് 10 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും കവരത്തി കോടതി ഫൈസലുള്‍പ്പെടെയുള്ളവര്‍ക്ക് വിധിച്ചത്. ശിക്ഷ വിധിച്ചതിന് പിന്നാലെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പു നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി ഉത്തരവ് മരവിപ്പിക്കാൻ ഫൈസൽ അപേക്ഷ നൽകി. കൗണ്ടർ കേസ് നൽകിയത് വിചാരണ കോടതി പരിഗണിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്