വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) ശാസ്ത്രീയ സർവേ തടഞ്ഞ് സുപ്രീം കോടതി. പള്ളി കമ്മിറ്റിയുടെ ആവശ്യ പ്രകാരമാണ് ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ബുധനാഴ്ച അഞ്ച് മണിവരെ സര്‍വേ പാടില്ലെന്നും ഇക്കാലയളവില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹര്‍ജിയുമായി നാളെ തന്നെ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കേസില്‍ 26 ന് മുന്‍പ് വാദം കേള്‍ക്കണമെന്നും അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ജ. ഡി വൈ ചന്ദ്രചൂഡ്, ചീഫ് ജ. ജെബി പര്‍ദിവാല, ജ. മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
ഗ്യാന്‍വ്യാപി പള്ളിയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ എ എസ് ഐ സര്‍വേ ആരംഭിച്ചിരുന്നു. സർവേക്ക് ആവശ്യമായ ഉപകരണങ്ങളുമായി എ എസ് ഐ സംഘം പള്ളിയിൽ എത്തിയത്. വാരാണസി ജില്ല കോടതിയുടെ നിർദേശത്തിന് പിന്നാലെയായിരുന്നു നാല്‍പതോളം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പള്ളിയിലെത്തിയിരിക്കുന്നത്. എന്നാല്‍ ആര്‍ക്കിയോളജി വകുപ്പിന്റെ സര്‍വേ പള്ളിക്ക് പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാര്‍ പ്രധാനമായും സുപ്രീം കോടതിയെ അറിയിച്ചത്.
പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന ഇടം ഒഴികെയുള്ള സ്ഥലങ്ങളില്‍ സർവേ നടത്താനാണ് കോടതിയുടെ അനുമതി. പരിശോധനാ റിപ്പോര്‍ട്ട് ഓഗസ്റ്റ് 4ന് മുമ്പായി എഎസ്‌ഐ ജില്ലാകോടതിയ്ക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നടപടി.
പ്രദേശത്ത് കര്‍ശന സുരക്ഷയാണ് പരിശോധനയ്ക്ക് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. അതിനിടെ, സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്ന് പരാമർശിക്കും.