സുപ്രീം കോടതി 
INDIA

നോട്ട് നിരോധനം നിയമപരമോ? നിര്‍ണായക സുപ്രീം കോടതി വിധി ഇന്ന്

നോട്ട് നിരോധനത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഏകപക്ഷീയമായ തീരുമാനം മൂലം ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നവാദം.

വെബ് ഡെസ്ക്

ഒന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് നിരോധനവുമായി ബന്ധപ്പട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. 1000, 500 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച 58 ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറയുക. 2016 നവംബര്‍ എട്ടിനായിരുന്നു 1000, 500 നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നോട്ടുനിരോധനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച 58 ഹര്‍ജികളിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. ജസ്റ്റിസ് ബി ആര്‍ ഗവായ് തയ്യാറാക്കിയ വിധിയാണ് ബെഞ്ച് പുറപ്പെടുവിക്കുക . ജസ്റ്റിസുമാരാായ എ എസ് ബൊപ്പണ്ണ, വി സുബ്രഹ്‌മണ്യന്‍, ബിവി നാഗാര്‍ഥ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

എന്നാല്‍, നോട്ട് നിരോധനം നടപ്പാക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഏകപക്ഷീയമായ തീരുമാനം മൂലം ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നവാദം. ഇത്തരം ദുരുദ്ദേശപരമായ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെയും യോഗങ്ങളുടെയും മുദ്രവച്ച രേഖകള്‍ നല്‍കാനും, നോട്ട് നിരോധിക്കുന്നതില്‍ ആര്‍ബിഐ നിയമത്തിലെ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും വാദങ്ങള്‍ക്കിടെ സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയാണ് വാദങ്ങള്‍ ഉന്നയിച്ചത്. ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാന്‍ എന്നിവരും ഹാജരായി.

അതിനിടെ, നോട്ട് നിരോധനം പ്രായോഗികമായി ഗുണം ചെയ്യില്ലെന്ന് നേരത്തെ റിസര്‍ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ്യത്തെ കള്ളപ്പണം തടയുന്നതിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ അഴിമതി വിരുദ്ധ സമിതി പ്രധാനമന്ത്രി, ധനമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍ എന്നിവര്‍ക്ക് 2016 മാര്‍ച്ച് 15ന് കത്തയിരുന്നു. ഈ കത്തിനുള്ള മറുപടിയായാണ് ആര്‍ബിഐ നോട്ട് നിരോധനം പ്രായോഗികമല്ലെന്ന് മറുപടി നല്‍കിയത്.

എന്നോല്‍, നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശയോടെയാണ് നടപ്പാക്കിയത് എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കള്ളപ്പണം ഇല്ലാതാക്കുക, നികുതി വെട്ടിപ്പ് തടയുക, ഭീകരപ്രവര്‍ത്തനം തടയുക എന്നിവ ലക്ഷ്യമിട്ടാണ് നോട്ട് നിരോധനമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് എന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ആരോപിക്കുന്നത്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി