INDIA

നീറ്റില്‍ പുനഃപരീക്ഷയില്ല; വ്യാപക ക്രമക്കേട് നടന്നതിന് തെളിവില്ലെന്ന് സുപ്രീം കോടതി

പരീക്ഷ നടത്തിപ്പില്‍ പോരായ്മ ഉണ്ടായതായും സുപ്രീം കോടതി

വെബ് ഡെസ്ക്

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലും പുനഃപരീക്ഷയ്ക്ക് ഉത്തരവിടാതെ സുപ്രീം കോടതി. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ പോരായ്മ ഉണ്ടായി എന്നാല്‍ പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തില്‍ ബാധിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടുന്നത് 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അക്കാദമിക് ഷെഡ്യൂള്‍ തടസപ്പെടാന്‍ ഇടയാക്കും. ഹസാരിബാഗിലെയും പട്നയിലെയും കേന്ദ്രങ്ങളില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുണ്ടായെന്നു വ്യക്തമാക്കിയ കോടതി, പരീക്ഷാഫലം തകിടം മറിഞ്ഞെന്നോ പരീക്ഷയുടെ പവിത്രതയില്‍ വ്യവസ്ഥാപരമായ ചോര്‍ച്ചയുണ്ടെന്നോ നിഗമനത്തിലെത്താന്‍ മതിയായ തെളിവുകളില്ലെന്നു കോടതി പറഞ്ഞു.

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും നടന്നെന്ന ആരോപണത്തിൽ മെയ് 5 ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

പരീക്ഷയിൽ വൻ തോതിലുള്ള ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനഃപരീക്ഷ നടത്താനാകൂ എന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നീറ്റ് യുജി പരീക്ഷയുടെ പവിത്രത വലിയ തോതില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രം പുനഃപരീക്ഷ നടത്തിയാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കിയത്. നീറ്റ് 2024 റദ്ദാക്കുന്നതിനെതിരെയാണ് കേന്ദ്ര സർക്കാരും പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസിയും (എൻടിഎ) വാദിച്ചത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍