INDIA

സുപ്രീംകോടതി വിധികൾ ഇനി പ്രാദേശിക ഭാഷകളിലും; പ്രഖ്യാപനവുമായി ചീഫ് ജസ്റ്റിസ്

റിപ്പബ്ലിക് ദിനത്തിൽ 1000 വിധികള്‍ പ്രസിദ്ധീകരിക്കും

വെബ് ഡെസ്ക്

ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിൽ സുപ്രീംകോടതി വിധികൾ പുറത്തിറക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. സുപ്രീംകോടതി വിധികളുടെ ഡിജിറ്റൽ പതിപ്പ് ലഭിക്കുന്ന ഇ-എസ്‌സിആർ (ഇലക്ട്രോണിക് സുപ്രീംകോടതി പ്രോജക്റ്റ്) വഴിയാണ് പദ്ധതി നടപ്പിലാക്കുക.

1091 വിധികളാണ് നാളെ പുറത്തിറക്കുക. തമിഴിൽ 52, മലയാളത്തിൽ 29, ഒഡിയയിൽ 21, മറാത്തിയിൽ 14, കന്നഡയിൽ 17, തെലുങ്കിൽ 28, ആസാമീസിലും പഞ്ചാബിയിലും നാല്, ഉർദു, നേപ്പാളി ഭാഷകളിൽ മൂന്നെണ്ണം, ഖാസി, ഗാരോ ഭാഷകളിൽ ഒരെണ്ണം എന്നിങ്ങനെയാണ് വേർതിരിച്ചിരിക്കുന്നത്.

"ഷെഡ്യൂൾ ചെയ്ത എല്ലാ ഭാഷകളിലും സുപ്രീംകോടതി വിധികൾ ലഭ്യമാക്കാനുള്ള ദൗത്യത്തിലാണ് ഞങ്ങൾ. റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്യും.

സുപ്രീംകോടതി വിധികളുടെ ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണ് ഇ-എസ്‌സിആർ പ്രോജക്റ്റ്. ജനുവരി രണ്ടിനാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ ഡിജിറ്റലൈസേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിലേക്കുള്ള ചുവടുവെപ്പാണ് പദ്ധതി. ഹൈക്കോടതികൾ, ദേശീയ നിയമ സർവ്വകലാശാലകൾ, ജുഡീഷ്യൽ അക്കാദമികൾ മുതലായവയുടെ വ്യവഹാരങ്ങൾ സുഗമമാക്കുക എന്ന കാഴ്ചപ്പാടായിരുന്നു പദ്ധതിക്ക് പിന്നിൽ. 34000ത്തോളം വിധികൾ നിലവിൽ ഇ-എസ്‌സിആർ പ്രോജക്റ്റ് വഴി ലഭ്യമാണ്.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം