INDIA

ബെംഗളൂരുവില്‍ യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുക്തി രഞ്ജന്‍ റായ് എന്നയാളാണ് ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി (29)യെ കൊന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു

വെബ് ഡെസ്ക്

ബെംഗളൂരുവില്‍ യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തിലെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുക്തി രഞ്ജന്‍ റായ് എന്നയാളാണ് ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി (29)യെ കൊന്നതെന്നാണ് പോലീസ് സംശയിച്ചിരുന്നത്. തുടര്‍ന്ന് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഒഡീഷയിലെ ഭദ്രക് ജില്ലയില്‍ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യക്കുറിപ്പും പോലീസിനു ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു ബാഗും നോട്ട്ബുക്കും സ്‌കൂട്ടിയും കണ്ടെടുത്തു. ഇയാളുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ റായി കൊലക്കേസ് പ്രതി ആണെന്ന് ഒഡീഷ പോലീസിന് അറിയില്ലായിരുന്നു. ഇന്നലെ വൈകിട്ട് അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരു പോലീസ് വിളിച്ച് അന്വേഷിച്ചപ്പോഴാണ് മരിച്ച റായ് കൊലപാതകക്കേസ് പ്രതിയാണെന്ന് ഒഡീഷ പോലീസിന് വ്യക്തമായത്.

ബെംഗളൂരു നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഫ്രിഡ്ജില്‍ വെട്ടി നുറുക്കിയ നിലയിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. അതിദാരുണമായി ആണ് മഹാലക്ഷ്മി കൊല്ലപ്പെട്ടത്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു യുവതി താമസിച്ചിരുന്നത്. മകള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷമാണ് അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസം തുടങ്ങിയതെന്ന് അമ്മ മീന റാണ പറഞ്ഞു. ഇതിനിടെയാണ് മുക്തി രഞ്ജന്‍ റായ് എന്നയാളുമായി മഹാലക്ഷ്മി അടുത്തതെന്നാണ് പോലീസ് നിഗമനം.

ബെംഗളൂരുവിലെ വ്യാളികാവലിലെ അപ്പാര്‍ട്ട്‌മെന്റിലെ ഫ്രിഡ്ജിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം 20 ലേറെ കഷണങ്ങളാക്കി സൂക്ഷിച്ചിരുന്നത്. മല്ലേശ്വരത്തെ ഫാഷന്‍ ഫാക്ടറി എന്ന കോസ്റ്റ്യൂം ഔട്ട്ലെറ്റില്‍ ടീം ലീഡറായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. സെപ്റ്റംബര്‍ രണ്ടു മുതല്‍ മഹാലക്ഷ്മിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ രണ്ടാഴ്ചയോളം മുന്‍പാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്.

''മറ്റൊരു താക്കോല്‍ ഉപയോഗിച്ചാണ് വാതില്‍ തുറന്നെന്നും അകത്ത് വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, ഒരു സ്യൂട്ട്‌കേസ് എന്നിവയെല്ലാം വാരി വലിച്ചെറിഞ്ഞിരിക്കുകയായിരുന്നെന്നും അമ്മ മീന റാണ പറഞ്ഞു. ഫ്രിഡ്ജിന് സമീപത്തായി പുഴുക്കളും രക്തക്കറയും കണ്ടു. ഫ്രിഡ്ജ് തുറന്നതും ഞാന്‍ ഞെട്ടിപ്പോയി. പുറത്തേക്ക് ഓടി മരുമകന്‍ ഇമ്രാനെ വിവരമറിയിച്ചു. ഉടനെ പോലീസിനെ വിളിക്കുകയായിരുന്നെന്നും മീന റാണ വ്യക്തമാക്കി.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം