INDIA

സ്വാതി മലിവാള്‍ കേസ്: ബൈഭവ് കുമാറിന്റെ പോലീസ് കസ്റ്റഡി മൂന്നുദിവസത്തേക്ക് കൂടി നീട്ടി

അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് കോടതി അനുവദിച്ചില്ല

വെബ് ഡെസ്ക്

എഎപി രാജ്യസഭ എംപി സ്വാതി മലിവാളിനെ മര്‍ദിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാറിനെ മൂന്നുദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി തിസ് ഹസാരി കോടതി മെട്രോ പൊളിറ്റന്‍ മജിസിട്രേറ്റ് ഗൗരവ് ഗോയലാണ് മെയ് 31-വരെ കസ്റ്റഡി നീട്ടിയത്. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് കോടതി അനുവദിച്ചില്ല. നേരത്തെ, കേസില്‍ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സ്വാതിയുടെ ആരോപണങ്ങള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.

''പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. അത് തള്ളിക്കളയനാകില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് കേസിനെ ബാധിക്കുന്ന കാര്യമല്ല. കാരണം, സംഭവം നടന്ന് നാലുദിവസത്തിന് ശേഷവും പരാതിക്കാരിയുടെ ശരീരത്തില്‍ പരിക്കുകള്‍ പ്രകടമാണ്'', അഡിഷണല്‍ സെഷന്‍സ് ജഡ്ജ് സുശില്‍ അനുജ് ത്യാഗി നിരീക്ഷിച്ചു.

മെയ് 13-നാണ് സംഭവം നടന്നതായി ആരോപിക്കുന്നതെന്നും മെയ് 16-നാണ് തന്റെ കക്ഷിക്കെതിരെ കരുതിക്കൂട്ടി കുറ്റം ചുമത്തി കേസെടുത്തതെന്നും ബിഭവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ വാദിച്ചു. സംഭവം നടന്ന ദിവസം എന്തുകൊണ്ടാണ് സ്വാതി പോലീസില്‍ പരാതിപ്പെടാത്തതെന്നും അഭിഭാഷകന്‍ ചോദിച്ചു. ഡല്‍ഹിയിലെ സർക്കാർ ആശുപത്രിയില്‍ പരിശോധിക്കാതെ എയിംസില്‍ പരിശോധനയ്ക്ക് വിധേയമായത് എന്തിനാണെന്നും അഭിഭാഷകന്‍ ചോദ്യമുയർത്തി. എല്ലാം മുന്‍കൂട്ടി പദ്ധതിയിട്ട് തയാറാക്കിയ കഥയുടെ ഭാഗമാണെന്നും അഭിഭാഷകന്‍ ആരോപിച്ചു.

ബൈഭവിന് ജാമ്യം നല്‍കുന്നത് തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയാണെന്ന് നേരത്തെ സ്വാതി മലിവാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. മെയ് പതിനെട്ടിന് അറസ്റ്റ് ചെയ്ത ബൈഭവിനെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നാലെ, കഴിഞ്ഞ വെള്ളിയാഴ് പോലീസ് കസ്റ്റഡി നാലുദിവസത്തേക്ക് കൂടി നീട്ടി.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍വെച്ച് ബൈഭവ് കുമാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചു എന്നാണ് സ്വാതി മലിവാള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെ, സ്വാതി ബിജെപി ഏജന്റ് ആണെന്ന് ആരോപിച്ച് എഎപി രംഗത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ സ്വാതി സുരക്ഷ ജീവനക്കാരുമായി വഴക്കിടുന്നതും മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്തേക്ക് വരുന്നതുമായ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍, താന്‍ എഎപി വിട്ടുപോകില്ലെന്നായിരുന്നു സ്വാതിയുടെ പ്രതികരണം. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും താന്‍ പാര്‍ട്ടി വിട്ടു പോകാതിരിക്കുന്നത് എഎപി താന്‍കൂടി ചോരയും വിയര്‍പ്പും നല്‍കി പടുത്തുയര്‍ത്തിയ പാര്‍ട്ടിയായത് കൊണ്ടാണ് എന്നായിരുന്നു കഴിഞ്ഞദിവസം സ്വാതി പറഞ്ഞത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍വെച്ച് ബൈഭവ് കുമാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചു എന്നാണ് സ്വാതി മലിവാള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന് പിന്നാലെ, സ്വാതി ബിജെപി ഏജന്റ് ആണെന്ന് ആരോപിച്ച് എഎപി രംഗത്തുവന്നിരുന്നു. എന്നാല്‍, താന്‍ എഎപി വിട്ടുപോകില്ലെന്നായിരുന്നു സ്വാതിയുടെ പ്രതികരണം. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും താന്‍ പാര്‍ട്ടി വിട്ടു പോകാതിരിക്കുന്നത് എഎപി താന്‍കൂടി ചോരയും വിയര്‍പ്പും നല്‍കി പടുത്തുയര്‍ത്തിയ പാര്‍ട്ടിയായത് കൊണ്ടാണ് എന്നായിരുന്നു കഴിഞ്ഞദിവസം സ്വാതി പറഞ്ഞത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം