INDIA

സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം സെല്‍വരാജ് അന്തരിച്ചു

വെബ് ഡെസ്ക്

തമിഴ്നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം സെല്‍വരാജ് (67) അന്തരിച്ചു. രോഗബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നാഗപട്ടണത്തെ ലോക്‌സഭയിൽ നാലു തവണ പ്രതിനിധീകരിച്ചിട്ടുണ്ട്. 1989, 1996, 1998, 2019 വര്‍ഷങ്ങളില്‍ അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൃക്കസംബന്ധമായ രോഗങ്ങള്‍ കാരണം ഇത്തവണ മത്സരത്തില്‍നിന്ന് പിന്മാറിയിരുന്നു.

തമിഴ്‌നാട്ടില്‍ ഇടതുപക്ഷത്തിനു ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് നാഗപട്ടണം. എം സെല്‍വരാജിന്റെ മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ അനുശോചിച്ചു. സംസ്‌കാരം നാളെ രാവിലെ 10നു കൊട്ടൂരില്‍ നടക്കും.

ഇത്തവണയും നാഗപട്ടണത്ത് സിപിഐയാണ് ഇന്ത്യ മുന്നണിയ്ക്കു‌വേണ്ടി മത്സരിക്കുന്നത്. വി സെല്‍വരാജാണ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ എഐഎഡിഎംകെയാണ് മുന്നണിയുടെ പ്രധാന എതിരാളി. ബിജെപി സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും