INDIA

ദുരൂഹസാഹചര്യത്തിൽ ബെംഗളൂരുവിൽ ടെക്കി അപ്രത്യക്ഷനായി; സാമൂഹ്യമാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ച് ഭാര്യ

എഫ്ഐആർ ഫയൽ ചെയ്തിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല എന്നും ശ്രീപർണ ആരോപിക്കുന്നു

വെബ് ഡെസ്ക്

ബെംഗളൂരുവിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് 4-ന് കാണാതായ തൻ്റെ ഭർത്താവ് വിപിൻ ഗുപ്തയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിയായ ശ്രീപർണ ദത്ത ഫേസ്ബുക്കിൽ ലൈവ് പങ്കിട്ടത്. എഫ്ഐആർ ഫയൽ ചെയ്തിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല എന്നും ശ്രീപർണ ആരോപിക്കുന്നു.

ലക്ക്നൗവിൽ നിന്നുള്ള 37 കാരനായ ടെക്കിയെ ഒരാഴ്ച മുൻപാണ് ബെംഗളൂരുവിൽ നിന്ന് ദുരൂഹമായി കാണാതായത്. ജോലിയുടെ ഭാഗമായാണ് വിപിൻ ലഖ്‌നൗവിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ഉച്ചയ്ക്ക് 12:44 ഓടെ വീട്ടിൽ നിന്ന് ഇറങ്ങിയ വിപിൻ കൊടിഹള്ളിയിലെ ടാറ്റാനഗർ പ്രദേശത്ത് നിന്നാണ് കാണാതായത്. ബീജ് ജാക്കറ്റും ഇരുണ്ട ചാരനിറത്തിലുള്ള ട്രാക്ക് പാന്റുമാണ് ഇയാൾ ധരിച്ചിരുന്നത്. പോകുമ്പോൾ ബാഗുകളൊന്നും ഇയാൾ കയ്യിൽ കരുതിയിരുന്നില്ല. ഭർത്താവിന് സാമ്പത്തിക പ്രശ്നങ്ങളോ മറ്റ് ആസക്തികളോ ഇല്ലെന്ന് യുവതി ഫേസ്ബുക് ലൈവിൽ പറഞ്ഞു. വിഷാദമോ മറ്റ് രോഗങ്ങളോ ഉണ്ടായിരുന്നില്ല. ദാമ്പത്യ പ്രശ്ങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇരുവരും സന്തുഷ്ട്ടരായിരുന്നു എന്നും യുവതി പറഞ്ഞു.

കാണാതായി 25 മിനിട്ടിന് ശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.8 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ വിപിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. കാണാതായതിന് പിന്നാലെ കൊടിഗെഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ എഫ്‌ഐആർ ചെയ്യാത്തതിനാൽ അധികൃതർ നടപടിയെടുക്കാൻ വൈകി. പോലീസ് സ്റ്റേഷനിൽ എത്തി നിരന്തരമായി ആവശ്യപ്പെട്ടതിന് പിന്നാലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ കാര്യമായ അന്വേഷണ പുരോഗതിയില്ലെന്നും ശ്രീപർണ ആരോപിക്കുന്നു. പിന്നാലെ വൈകാരികമായ ഫേസ്ബുക് ലൈവ് പങ്കുവെച്ച് സഹമഭ്യർത്ഥിച്ചത്.

അടുത്തിടെ മൊബൈൽ ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട് തനിക്ക് ചില സംശയങ്ങൾ ഉണ്ടെന്നല്ലാതെ മറ്റ് സംശയങ്ങൾ ഇല്ലെന്നും യുവതി പറയുന്നു. " എന്റെ ഭർത്താവ് മദ്യപിക്കുകയോ ചൂതാട്ടം നടത്തുകയോ ചെയ്തിട്ടില്ല, ഞങ്ങൾക്ക് സാമ്പത്തിക പ്രശ്ങ്ങൾ ഉണ്ടായിരുന്നില്ല. വളരെ സന്തുഷ്ടമായ കുടുംബമായിരുന്നു ഞങ്ങളുടേത്. അദ്ദേഹം വഴക്കുണ്ടാക്കുന്ന ആളായിരുന്നില്ല. മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ തകർന്നിരിക്കുകയാണ്, സഹായം ആവശ്യമാണ്," യുവതി വ്യക്തമാക്കി. യാതൊരു വിവരവുമില്ലാതെ ദിവസങ്ങൾ കടന്നുപോകുന്തോറും കുടുംബത്തിന്റെ ആശങ്ക വർധിക്കുകയാണെന്നും അവർ പറഞ്ഞു.

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?