INDIA

പാകിസ്താനിലേയ്ക്ക് പോകണം; പ്രശസ്തയാകാൻ ഇല്ലാത്ത കാമുകന്റെ പേര് പറഞ്ഞ് വിമാനത്താവളത്തിലെത്തിയ പെൺകുട്ടിയെ തിരിച്ചയച്ചു

വെബ് ഡെസ്ക്

പ്രണയിതാവിനെ തേടി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ സീമ ഹൈദറിന്റെയും ഇവിടെ നിന്ന് പാകിസ്താനിലേക്ക് പോയ അഞ്ജുവിന്റെയും കഥ, കഴിഞ്ഞ ദിവസങ്ങളില്‍ വാർത്തകളിലിടം പിടിച്ചിരുന്നല്ലോ? പിന്നാലെയിതാ പാകിസ്താനിയായ കാമുകനെ കാണാൻ രാജ്യാതിർത്തി കടക്കണമെന്ന ആവശ്യവുമായി രാജസ്ഥാൻ സ്വദേശിയായി പെൺകുട്ടി വിമാനത്താവളത്തിലെത്തിയെന്നാണ് പുതിയ വാർത്ത.

പാസ്പോർട്ടോ വിസയോ യാത്ര ചെയ്യാൻ വേണ്ട യാതൊരു രേഖകളോയില്ലാതെയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജയ്പൂർ വിമാനത്താവള അധികൃതർ പോലീസിനെ ഏല്‍പ്പിച്ചു. മാതാപിതാക്കളെ അറിയിച്ചതോടെ അങ്ങനെയൊരു കാമുകനില്ലെന്നും ശ്രദ്ധ നേടാൻ ചെയ്തതാണെന്നും പറഞ്ഞ് പെൺകുട്ടി കളം മാറ്റി.

കാമുകനെ കാണാന്‍ ലാഹോറിലേയ്ക്ക് പോകണമെന്ന ആവശ്യവുമായി പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിലെത്തി പാകിസ്താനിലേക്ക് ടിക്കറ്റ് ചോദിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് മനസ്സിലാക്കിയ അധികൃതർ പെണ്‍കുട്ടി തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുന്നതിനായി, വിമാനത്താവളത്തിലെ അധികൃതരുമായി എങ്ങനെ ഇടപെടണമെന്നും അന്വേഷണ വേളയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും തന്നോട് പാകിസ്താനി സുഹൃത്ത് പറഞ്ഞിരുന്നെന്ന് പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

മൂന്ന് വർഷം മുൻപ് ഇസ്ലാമാബാദില്‍ നിന്ന് ഇന്ത്യയിലെത്തിയതാണെന്നായിരുന്നു അടുത്ത വാദം. ബന്ധുവിനൊപ്പമാണ് താമസിച്ചുവന്നിരുന്നതെന്നും അവരുമായി പ്രശ്നങ്ങളിലായതിനാല്‍ തിരിച്ചു പോകാനാഗ്രഹിക്കുന്നെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി രാജസ്ഥാനിലെ സികാര്‍ ജില്ലയില്‍ രത്തന്‍പുര ഗ്രാമവാസിയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി