INDIA

പകര്‍പ്പവകാശ നിയമം ലംഘിക്കുന്ന ചാനലുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കണം; ടെലിഗ്രാമിനോട് ഡല്‍ഹി ഹൈക്കോടതി

പകർപ്പവകാശ നിയമം ലംഘിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് ടെലഗ്രാമിന് നിര്‍ദ്ദേശം നല്‍കാന്‍ ഇന്ത്യന്‍ കോടതികള്‍ക്ക് അധികാരമുണ്ട്

വെബ് ഡെസ്ക്

നിയമ ലംഘനങ്ങള്‍ നടത്തുന്ന ടെലഗ്രാം ചാനലുകളുടെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ടെലഗ്രാമിന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. ഇന്റർനെറ്റ് പ്രോട്ടോക്കോൾ, മൊബൈൽ നമ്പറുകൾ, പകർപ്പവകാശ ലംഘനം തുടങ്ങിയവയില്‍ ഉൾപ്പെട്ട ചാനലുകൾ പ്രവർത്തിപ്പിക്കുന്ന ഗാഡ്ജറ്റുകളുടെ വിരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താനാണ് മെസഞ്ചര്‍ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമിനോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചത്.

ടെലഗ്രാമിന്റെ സെർവർ സിംഗപ്പൂർ അടിസ്ഥാനമാക്കി ഉള്ളതാണെങ്കിലും, ഇന്ത്യയിൽ ഉടനീളം പ്രവർത്തിക്കുന്ന സമൂഹ മാധ്യമ ശൃംഖലയെന്ന നിലയിൽ, രാജ്യത്തിന്റെ നിയമ വ്യവസ്ഥകൾ പാലിക്കാൻ ടെലഗ്രാമിന് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് പ്രതിഭ എം സിംഗ് അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.

ടെലഗ്രാമിലൂടെ വീഡിയോകൾ, പുസ്തകങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ അനധികൃതമായി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് നടപടി. നീതു സിങ് കെഡി കാമ്പസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഹര്‍ജി സമർപ്പിച്ചത്.

ടെലഗ്രാമിന്റെ ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ സംഭരിച്ചിരിക്കുന്നത് സിം​ഗപ്പൂർ അടിസ്ഥാനമാക്കിയുള്ള സെർവറിൽ ആയതിനാലും ഇത്തരം രേഖകൾ വെളിപ്പെടുത്തുന്നത്, സിംഗപ്പൂരിലെ നിയമ വ്യവസ്ഥയ്ക്ക് എതിരായതിനാലും വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് ടെലഗ്രാം അറിയിച്ചിരുന്നു. എന്നാൽ, പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ടുള്ള നടപടികൾക്കും അന്വേഷണങ്ങൾക്കുമായി സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നത്, സിംഗപ്പൂരിലെ പഴ്സണൽ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ട്, 2012ലെ വിവരങ്ങളുടെ സ്വകാര്യതയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്ന് കോടതി അറിയിച്ചു. പകർപ്പവകാശ നിയമം ഉൾപ്പെടെയുള്ള എല്ലാ ഐപി മാനദണ്ഡങ്ങളും പാലിക്കേണ്ട മാധ്യമം എന്ന നിലയിൽ, ഐടി പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നതിൽ നിന്നും ടെലഗ്രാമിന് മാറിനിൽക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സെർവർ വിദേശത്തായതിനാൽ മാത്രം പകർപ്പവകാശ നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ലേഖനങ്ങളും മറ്റും പ്രചരിപ്പിക്കുന്നത് കോടതിയുടെ അധികാര പരിധിയ്ക്ക് അപ്പുറമാകുന്നില്ലെന്ന് ഹൈക്കോടതി

സെർവർ വിദേശത്തായതിനാൽ മാത്രം പകർപ്പവകാശ നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ലേഖനങ്ങളും മറ്റും പ്രചരിപ്പിക്കുന്നത് കോടതിയുടെ അധികാര പരിധിയ്ക്ക് പുറത്താകുന്നില്ല. ഇന്ത്യയിൽ ഉള്ള ലേഖകന് തന്റെ കൃതികൾ ഇത്തരം പ്രചരിക്കുന്നതിൽ, നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. ഏത് മാധ്യമം ഉപയോഗിച്ചും പുനഃസൃഷ്ടിക്കുന്ന കൃതികൾ, പകർപ്പവകാശ ലംഘന നിയമത്തിലെ സെക്ഷൻ രണ്ടിൽ ഉൾപ്പെടും. ടെലഗ്രാമിലൂടെ പ്രചരിക്കുന്ന ഇലക്ട്രോണിക് കോപ്പികൾ ഇത്തരത്തിൽ നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും