INDIA

പാകിസ്താന്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയണം; ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ

നേരത്തെ ഇന്ത്യക്കെതിരെ പാകിസ്താന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു

വെബ് ഡെസ്ക്

ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ഇന്ത്യക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പാകിസ്താന്‍ ഉന്നയിക്കുന്നതെന്നും ഭരണകൂടത്തിന്റെ പിന്തുണയോടെ പാകിസ്താനില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും ഇന്ത്യ അറിയിച്ചു.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരായ ഗൂഢാലോചന പാകിസ്താനില്‍ നടക്കുന്നുവെന്നും ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ട് വെച്ചു. കശ്മീര്‍ വിഷയം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങളെ വേട്ടയാടല്‍ എന്നീ വിഷയങ്ങളില്‍ നേരത്തെ ഇന്ത്യക്കെതിരെ രൂക്ഷമായ വിമര്‍ശനം പാകിസ്താന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വന്തം മണ്ണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയാഗിക്കുന്ന ഒരു രാജ്യം ഇന്ത്യക്കെതിരെ എങ്ങനെ ഇത്തരത്തിലുള്ള ആരോപണം ഉയര്‍ത്തുമെന്നായിരുന്നു ഇന്ത്യയുടെ മറുചോദ്യം

പാക് ഭരണകൂടം മുന്‍കാലങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയും, അഫ്ഗാനിസ്ഥാനിലും ജമ്മു കശ്മീരിലും ആക്രമണം നടത്താന്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്തുവെന്ന് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവന്‍കുമാര്‍ ബത്ഥെ പ്രസ്താവനയില്‍ പറഞ്ഞു. ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരത അവസാനിപ്പിക്കാനും പാക് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ തീവ്രവാദ സൗകര്യങ്ങള്‍ തകര്‍ക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പാക്കിസ്താനോട് ആവശ്യപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള വേദി മാത്രമാക്കി ഐക്യരാഷ്ട്രസഭയെ മാറ്റരുതെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും ഇന്ത്യ അറിയിച്ചു.മുന്‍പും പലതവണ ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ചര്‍ച്ചയായിട്ടുണ്ട്

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം