representation image 
INDIA

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം, നാല് സൈനികര്‍ കൊല്ലപ്പെട്ടു, ആറ് പേര്‍ക്ക് പരുക്ക്

സൈന്യത്തിന്റെ പട്രോളിങ് വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു

വെബ് ഡെസ്ക്

ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരാക്രമണം. നാല് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ പട്രോളിങ് വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. കത്വയിലെ മച്ചേഡിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആറ് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

വാഹന വ്യൂഹത്തിന് ഗ്രനേഡ് എറിഞ്ഞ ശേഷം ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ വനത്തില്‍ മറഞ്ഞു. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി. മേഖലയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനിടെ ജമ്മുവില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു. 48 മണിക്കൂറിനിടെ 6 ഭീകരരെ സൈന്യം വധിച്ചു. രജൗരി, കുല്‍ഗാം മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരാക്രമണം നടന്നത്.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും