INDIA

'കേസ് രാഷ്ട്രീയ പ്രേരിതം'; 10 വര്‍ഷം തടവ് വിധിച്ചതിനെതിരെ ലക്ഷദ്വീപ് എംപി ഹൈക്കോടതിയില്‍

2009ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് അടിപിടിയില്‍ കലാശിച്ചത്. കേസില്‍ കവരത്തി സെഷന്‍സ് കോടതിയാണ് എംപി ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് ശിക്ഷ വിധിച്ചത്

നിയമകാര്യ ലേഖിക

വധശ്രമ കേസില്‍ 10 വര്‍ഷം തടവ് വിധിച്ചതിനെതിരെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ആസൂത്രിത അക്രമമായിരുന്നില്ലന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. മുന്‍ എംപി ഹംദുള്ള സെയ്തിന്റെ അടുത്ത ബന്ധുവായ പടന്നാത സാലിഹ് ഉള്‍പ്പെടെയുള്ളവരെ എംപി മര്‍ദ്ദിച്ചെന്നാണ് കേസ്.

2009ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് അടിപിടിയില്‍ കലാശിച്ചത്. കേസില്‍ കവരത്തി സെഷന്‍സ് കോടതിയാണ് എംപി ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ ഐപിസി 307-ാം വകുപ്പ് ചുമത്തിയ നടപടി അംഗീകരിച്ചാണ് ലക്ഷദ്വീപ് ജില്ലാ കോടതി 10 വര്‍ഷം ശിക്ഷ വിധിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്.

കേസില്‍ ഒന്നു മുതൽ നാലുവരെ പ്രതികളായ അമീൻ, ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസൽ, ഹുസൈൻ തങ്ങൾ, ബഷീർ തങ്ങൾ എന്നിവർക്കാണ് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. മറ്റ് 32 പ്രതികളെയും വെറുതെ വിട്ടു. കവരത്തി കോടതി വിധിക്കെതിരെ ഇന്ന് തന്നെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് എംപി വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ