INDIA

സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടക്കാൻ കേന്ദ്രം; പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തിയേക്കും

വെബ് ഡെസ്ക്

പങ്കാളിത്ത പെൻഷൻ സംവിധാനത്തിൽ കാതലായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. ജീവനക്കാർക്ക് അവരുടെ അവസാനത്തെ ശമ്പളത്തിന്റെ 40 ശതമാനം മുതൽ 45 ശതമാനം വരെ പെൻഷനായി ലഭിക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിൽ ഭേദഗതി വരുത്തുകയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

നിലവിലെ ദേശീയ പെൻഷൻ പദ്ധതി പ്രകാരം ജീവനക്കാർ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും സർക്കാർ 14 ശതമാനവും സംഭാവന നൽകണം. പഴയ പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളത്തിന്റെ 50% പെന്‍ഷനായി നല്‍കിയിരുന്നു. ജോലി ചെയ്യുന്ന സമയത്ത് അവരില്‍ നിന്ന് പ്രത്യേക തുക ഈടാക്കിയിരുന്നില്ല. ഡിയർനസ് അലവൻസ് (ഡിഎ) വർധിക്കുന്നതിന് ആനുപാതികമായിട്ട് പെൻഷനും കൂടിയിരുന്നു.

ഏപ്രിൽ ആദ്യം പെൻഷൻ സമ്പ്രദായം അവലോകനം ചെയ്യാനായി സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഘടന പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് പുനപ്പരിശോധനയ്ക്കായി ധനസെക്രട്ടറി ടി വി സോമനാഥന്റെ അധ്യക്ഷതയില്‍ നാലംഗ സമിതിയെയാണ് നിയോഗിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പഴയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് മടങ്ങാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിനിടെയായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. ദേശീയ പെന്‍ഷന്‍ സംവിധാനത്തിന്റെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി ആകര്‍ഷകമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമിതി നല്‍കണമെന്നായിരുന്നു നിർദേശം.

നിലവിലുള്ള പങ്കാളിത്തപെന്‍ഷന്‍ പദ്ധതി തന്നെ തുടരാനാണ് പദ്ധതി. അടുത്തിടെ, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മാറാൻ തീരുമാനിച്ചിരുന്നു.

പെൻഷനുകൾ ഇന്ത്യയുടെ ബജറ്റിലെ ഏറ്റവും വലിയ ചെലവുകളിൽ ഒന്നാണ്. ഭേദഗതി വരുത്തിയ പെൻഷൻ പദ്ധതി ബജറ്റിന് തിരിച്ചടിയാകില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?