INDIA

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

വിമാനങ്ങളില്‍ എയര്‍ മാര്‍ഷല്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികളും പരിഗണനയിലുണ്ട്

വെബ് ഡെസ്ക്

അടുത്തിടെ ചില വിമാന കമ്പനികള്‍ക്ക് ലഭിച്ച ബോംബ് ഭീഷണി കണക്കിലെടുത്ത് വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയുമായി സര്‍ക്കാര്‍. വിമാനങ്ങളില്‍ എയര്‍ മാര്‍ഷല്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികളും പരിഗണനയിലുണ്ടെന്ന് വൃത്തങ്ങള്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

വ്യോമയാന മന്ത്രാലയം, ബ്യൂറോ ഓഫ് സിവാല്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശം ചര്‍ച്ച ചെയ്തിരുന്നു. വ്യാജ കോളര്‍മാരെ തിരിച്ചറിയുന്നതിനും നോ ഫ്ലൈ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിയമ നിര്‍വഹണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്ന് വിവരങ്ങള്‍ ലഭിച്ചതിനുശേഷം വിമാനങ്ങളിലെ എയര്‍മാര്‍ഷലുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. അന്താരാഷ്ട്ര റൂട്ടുകളിലും സെന്‍സിറ്റീവായുള്ള അഭ്യന്തര റൂട്ടുകളിലും എന്‍എസ്ജി കമാര്‍ഡോകളുടെ ഒരു യൂണിറ്റിനെ എയര്‍മാര്‍ഷലുകളായി വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ അഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഒരു ഡസനോളം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സൈബര്‍ സുരക്ഷാ ഏജന്‍സികളുമായും പോലീസുമായും ചേര്‍ന്ന് ഭീഷണികള്‍ക്ക് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം