INDIA

ഉച്ചഭക്ഷണം പാചകം ചെയ്തത് ദളിത് സ്ത്രീ; ഭക്ഷണം കഴിക്കില്ലെന്ന് ശഠിച്ച് വിദ്യാര്‍ത്ഥികള്‍

ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കുട്ടികള്‍ കഴിക്കേണ്ടെന്ന് രക്ഷിതാക്കളും

വെബ് ഡെസ്ക്

ദളിത് സ്ത്രീ പാചകം ചെയ്ത ഉച്ച ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍.ഗുജറാത്തിലെ മോബ്രി ജില്ലയിലെ ശ്രീ ശോഖ്താ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ദളിത് സ്ത്രീയായ ദഹാരാ മക്ക്‌വാനാ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് തീരുമാനിച്ചത്.

കഴിഞ്ഞ ജൂണിലാണ് ദഹാരാ മക്ക്‌വാനയെ ഉച്ച ഭക്ഷണം പാചകം ചെയ്യാന്‍ കരാറടിസ്ഥാനത്തില്‍ സ്‌കൂളില്‍ നിയമിച്ചത്. ഉച്ച ഭക്ഷണത്തിനായി കുട്ടികള്‍ വരി നില്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീയുടെ ഭര്‍ത്താവ് ഗോപിയാണ് മാതാപിതാക്കളോട് കാരണം തിരക്കിയത്. ദളിത് ഉണ്ടാക്കിയ കുട്ടികള്‍ ഭക്ഷണം കഴിക്കേണ്ട എന്ന തീരുമാനം മാതാപിതാക്കള്‍ ഇവരെ അറിയിക്കുകയായിരുന്നു. 153 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ 147 കുട്ടികളും ഭക്ഷണം കഴിക്കാന്‍ എത്തിയില്ല.

സംഭവത്തില്‍ മോര്‍ബ പോലീസ് സ്‌റ്റേഷനില്‍ ഗോപി പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. സ്‌കൂള്‍ അധിക്യതരും ജില്ലാ ഭരണകൂടവും കൈകാര്യം ചെയ്യേണ്ട വിഷയമെന്നായിരുന്നു മറുപടി. രണ്ട് തവണ കുട്ടികളുടെ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറായില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ജാതീയത പാടില്ലെന്നും തൊട്ടുകൂടാത്തവരായി ആരുമില്ലെന്നും കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ മാതാപിതാക്കളെ ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വരുന്നതായി പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകന്നായ ശ്രീ ശോഖ്താ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തരാഖണ്ഡിലും സമാന സംഭവമുണ്ടായിരുന്നു. ദളിതരുണ്ടാക്കിയ ഭക്ഷണം തങ്ങളുടെ മക്കള്‍ കഴിക്കാതിരിക്കാന്‍ ഭക്ഷണം വീട്ടില്‍നിന്ന് കൊടുത്തയക്കുകയായിരുന്നു അന്ന് മാതാപിതാക്കള്‍ ചെയ്തിരുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍