പ്രതീകാത്മക ചിത്രം 
INDIA

എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമല്ല; മധ്യപ്രദേശ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

വെബ് ഡെസ്ക്

എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. മത പരിവർത്തനത്തിന് മുൻപ്, ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ നിർബന്ധിത വ്യവസ്ഥ റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. നിയമത്തിലെ നിർബന്ധിത വ്യവസ്ഥ റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതിയുടെ സമീപകാല ഉത്തരവ് സ്റ്റേ ചെയ്യാനും സുപ്രീം കോടതി വിസമ്മതിച്ചു.

മതം മാറുന്നതിന് മുന്പ്, ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ നിർബന്ധിത വ്യവസ്ഥ റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്

ഹൈക്കോടതി വിധിക്കെതിരെ മധ്യപ്രദേശ് സർക്കാർ നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. എന്നാൽ, മത പരിവര്‍ത്തനത്തിനോ വിവാഹത്തിനോ നിയമം തടസ്സമല്ലെന്നും ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കുക മാത്രമാണ് വ്യവസ്ഥയെന്നും സംസ്ഥാനത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, ഇത് അംഗീകരിക്കാനാകില്ലെന്നും സംസ്ഥാനത്തിന് എന്തെങ്കിലും പ്രതിവാദം ഉണ്ടെങ്കിൽ അത് അടുത്ത വാദം കേൾക്കുന്ന തീയതിയിൽ ഉന്നയിക്കാമെന്നും ബെഞ്ച് മറുപടി നൽകി. ഫെബ്രുവരി ഏഴിന് കേസ് വീണ്ടും പരിഗണിക്കും.

മധ്യപ്രദേശ് മത പരിവർത്തന നിയമത്തിലെ നിർബന്ധിത വ്യവസ്ഥ റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതിയുടെ സമീപകാല ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു

മതസ്വാതന്ത്ര്യ നിയമത്തിലെ 10-ാം വകുപ്പ് പ്രകാരം മതം മാറുന്നതിന് മുമ്പുള്ള സത്യവാങ്മൂലം സമര്‍പ്പിക്കല്‍ സംബന്ധിച്ച് 2022 നവംബർ 14 നാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇത് ലംഘിക്കുന്ന ഒരു വ്യക്തിക്കെതിരെയും നിർബന്ധിത നടപടിയെടുക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?