INDIA

ടെലഗ്രാഫ് പത്രത്തിന്റെ ഫേസ്ബുക് പേജ് ഹാക്ക് ചെയ്യപ്പെട്ടു, ഐഎസ്ഐഎസ് പതാക പ്രൊഫൈൽ ചിത്രമാക്കി

വെബ് ഡെസ്ക്

പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് പത്രം ടെലഗ്രാഫിന്റെ ഫേസ്ബുക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഐ എസ് ഐ എസ് പതാക പ്രൊഫൈൽ ചിത്രമാക്കിയതായി കണ്ടതോടെയാണ് ആളുകൾ എക്സ് (ട്വിറ്റർ) വഴി പേജിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചത്. അക്കൗണ്ട് തിരിച്ചുപിടിച്ചതിനു ശേഷം ടെലഗ്രാഫ് തന്നെ ഹാക്കിങ് സ്ഥിരീകരിച്ചു.

ആനന്ദ് ബസാർ പത്രിക (എബിപി) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ടെലഗ്രാഫ് പത്രം. പ്രൊഫൈൽ ചിത്രം ഐഎസ്ഐഎസ് പതാകയാക്കിയതിനു പുറമെ പേജിലൂടെ കുട്ടികളുടെ പോൺ വീഡിയോ സ്ട്രീം ചെയ്തതായും പറയപ്പെടുന്നു.

കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാടുകൾ എടുക്കുന്ന പത്രത്തിന്റെ തലക്കെട്ടുകൾ മിക്കവാറും ദേശീയതലത്തിൽ ചർച്ചയാകാറുണ്ട്. ഏറ്റവുമൊടുവിൽ ടെലിഗ്രാഫ് എഡിറ്റർ ആയിരുന്ന ആർ രാജഗോപാലിനെ സ്ഥാനത്ത് നിന്ന് മാറ്റി പകരം ശങ്കർഷൻ താക്കൂർ പുതിയ എഡിറ്റർ ആയി നിയമിക്കപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ഫേസ്ബുക് പേജ് പൂർണ്ണമായും തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ടെലഗ്രാഫ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്