INDIA

സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം;കര്‍ണാടകയില്‍ രണ്ട് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേയ്ക്ക്

ലിംഗായത്ത് സമുദായത്തില്‍പ്പെട്ട നേതാക്കളാണ് ഇരുവരും.

വെബ് ഡെസ്ക്

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയായി പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍മന്ത്രിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ സിടി രവിയുടെ വിശ്വസ്തരായ എച്ച് ഡി തിമ്മയ്യയും, കെഎസ് കിരണ്‍ കുമാറുമാണ് പാര്‍ട്ടി വിട്ടത്. കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞുപോകുന്നത്. ലിംഗായത്ത് സമുദായത്തില്‍പ്പെട്ട നേതാക്കളാണ് ഇരുവരും. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദ നാളെ കര്‍ണാടക സന്ദര്‍ശിക്കാനിരിക്കെയാണ് ഇരുവരുടെയും കൊഴിഞ്ഞുപോക്ക്.

ബിജെപിയിലെ തന്റെ പ്രാഥമിക അംഗത്വവും മറ്റ് സ്ഥാനങ്ങളും ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് തിമ്മയ്യ തന്നെ അറിയിക്കുകയായിരുന്നു

ഏകദേശം 18 വര്‍ഷമായി ബിജെപി പാര്‍ട്ടിയിലുണ്ടായിരുന്ന വ്യക്തിയാണ് എച്ച് ഡി തിമ്മയ്യ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിക്കമംഗൂളൂരുവില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിലാനാണ് പാര്‍ട്ടി വിട്ടതെന്നും തിമ്മയ്യ വ്യക്തമാക്കി. ബിജെപിയിലെ തന്റെ പ്രാഥമിക അംഗത്വവും മറ്റ് സ്ഥാനങ്ങളും ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് തിമ്മയ്യ തന്നെ അറിയിക്കുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ അനുയായിരുന്ന കിരണ്‍ കുമാറും സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.നിയമമന്ത്രി ജെസി മധുസ്വാമി പ്രതിനിധീകരിക്കുന്ന ചിക്കനായകനഹള്ളി മണ്ഡലത്തില്‍ തന്നെ ബിജെപി മത്സരിപ്പിക്കാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയതോടെയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കും യെദ്യൂരപ്പയ്ക്കും കിരണ്‍ കുമാര്‍ രാജിക്കത്ത് കൈമാറിയത്.

അഴിമതി കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി

ബെംഗളൂരുവിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തിമ്മയ്യയ്ക്ക് കോണ്‍ഗ്രസ് പതാക നല്‍കി പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിനായി നിരവധി നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായും ഡികെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ടിക്കറ്റിനായി പത്തില്‍ കൂടുതല്‍ ആളുകള്‍ തന്നെ സമീപിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനം അവസാനിക്കുന്നതോടെ കൂടൂതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി മുതിര്‍ന്ന നേതാക്കളെ മാത്രമേ പരിഗണിക്കുന്നുള്ളു. എന്നാല്‍ കോണ്‍ഗ്രസില്‍ ബൂത്ത് തലം വരെയുള്ള ആളുകളെയടക്കം പരിഗണിക്കാറുണ്ട്. അഴിമതി കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയെന്നും നല്ല ഭരണമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും ശിവകുമാര്‍ കൂട്ടിചേര്‍ത്തു.

ഏപ്രിലോ മെയിലോ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നദ്ദ സംസ്ഥാനം സന്ദര്‍ശിക്കുന്നത്

ബിജെപി ദേശീയ അധ്യക്ഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നാളെ സന്ദര്‍ശനത്തിന് എത്താനിരിക്കെയാണ് പ്രമുഖ നേതാക്കളുടെ പാര്‍ട്ടി വിടല്‍ എന്നതും ശ്രദ്ധേയമാണ്. ഏപ്രിലോ മെയിലോ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നദ്ദ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. ചിക്കമംഗുളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയിരിക്കുന്ന ജെപി നദ്ദ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ