INDIA

സമരം അവസാനിപ്പിക്കാന്‍ നാളെ ചര്‍ച്ച; കേന്ദ്രമന്ത്രിമാര്‍ കര്‍ഷക നേതാക്കളെ നേരിട്ട് കാണും

ദില്ലി ചലോ മാര്‍ച്ചുമായി സമര രംഗത്തുള്ള കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തുന്ന മൂന്നാമത്തെ ചര്‍ച്ചയാണ് വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്ന കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനായി നാളെ നിര്‍ണായക ചര്‍ച്ചകള്‍. വ്യാഴാഴ്ച വൈകിട്ട് 5ന് ചണ്ഡിഗഡില്‍ നേരിട്ടു ചര്‍ച്ച നടത്താനാണു തീരുമാനം. കര്‍ഷകരുമായി കേന്ദ്ര മന്ത്രിമാര്‍ ഇന്ന് ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ യോഗത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ചര്‍ച്ച നാളേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. ദില്ലി ചലോ മാര്‍ച്ചുമായി സമര രംഗത്തുള്ള കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തുന്ന മൂന്നാമത്തെ ചര്‍ച്ചയാണ് വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

സംഘര്‍ഷത്തില്‍ ഇതുവരെ 60 പേര്‍ക്കു പരുക്കേറ്റതായി കര്‍ഷക സംഘടനകള്‍

വ്യാഴാഴ്ചയിലെ ചര്‍ച്ച തീരുംവരെ പ്രതിഷേധക്കാര്‍ സമാധാനപരമായി തുടരുമെന്നും അതുവരെ ബാരിക്കേഡുകളും മറ്റ് തടസ്സങ്ങളും മറികടക്കാന്‍ ശ്രമിക്കില്ലെന്നും കര്‍ഷക നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷക നേതാവ് സര്‍വന്‍ സിംഗ് പന്ദേര്‍, കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടയും മറ്റ് രണ്ട് കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും നിത്യാനന്ദ് റായ് എന്നിവരായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക.

നൂറുകണക്കിന് ട്രാക്ടറുകളുമായി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയ കര്‍ഷകരും പോലീസും തമ്മില്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ വലിയ സംഘര്‍ഷമാണുണ്ടായത്. ട്രാക്ടര്‍ കടത്തിവിടാന്‍ പോലീസ് വിസമ്മതിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. കര്‍ഷകര്‍ക്ക് നേരെ ഡ്രോണ്‍ വഴി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഇതുവരെ 60 പേര്‍ക്കു പരുക്കേറ്റതായി കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. 24 ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റതായി പോലീസും അറിയിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബ് - ഹരിയാന അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്.

ആറ് മാസത്തേക്കുള്ള തയാറെടുപ്പുകളും സജ്ജീകരണങ്ങളുമായാണ് ഡല്‍ഹിയിലേക്ക് നീങ്ങുന്നതെന്നും ഇനി എത്ര നാള്‍ സമരം ചെയ്യാനും തങ്ങള്‍ തയാറാണെന്നുമായിരുന്നു കര്‍ഷകരുടെ പ്രതികരണം. രണ്ട് വര്‍ഷ മുന്‍പ് രേഖാമൂലം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ആവശ്യങ്ങള്‍ നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇത്തവണ, എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിന് ശേഷം മാത്രമേ മടങ്ങു,' എന്നാണ് കര്‍ഷകരുടെ പ്രതികരണം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍