INDIA

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്; വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു, ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു

വെബ് ഡെസ്ക്

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞും അതിശൈത്യവും. മൂടല്‍ മഞ്ഞ് വ്യാപിച്ചതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും തിരിച്ചിറക്കുകയും ചെയ്തു. ഛണ്ഡീഗഡ്, വാരണാസി, ലക്‌നൗ വിമാനങ്ങള്‍ ഡല്‍ഹി വഴി തിരിച്ചുവിട്ടു. ട്രെയിന്‍ ഗതാഗതവും പ്രതിസന്ധി നേരിടുകയാണ്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട 20 ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മൂടല്‍ മഞ്ഞ് കാരണം വഴി തെളിഞ്ഞു കാണാത്തതാണ് വിമാനങ്ങളുടെയും ട്രെയിനുകളുടെയും ഗതാഗതത്തിന് തടസം സൃഷ്ടിച്ചത്.

പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കുറച്ച് ദിവസങ്ങളായി കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളില്‍ മൂടല്‍ മഞ്ഞ് ഇനിയും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പുതിയ സാഹചര്യത്തില്‍ പഞ്ചാബിലെയും ഗാസിബാദിലെയും സ്‌കൂള്‍ സമയം മാറ്റി. പഞ്ചാബില്‍ സ്കൂളുകള്‍ രാവിലെ 10 മണിക്ക് ശേഷം ആരംഭിക്കുന്ന വിധം മാറ്റി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും സമാനമായ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു.മൂടല്‍ മഞ്ഞ് ശക്തമായതോടെ നോയിഡയില്‍ രാത്രി 9 മുതല്‍ രാവിലെ 7 മണിവരെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മൂടല്‍മഞ്ഞ് കാരണം വാഹനാപകടങ്ങളും കൂടുകയാണ്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും