INDIA

തിമ്മക്ക പരിസ്ഥിതി അംബാസിഡറായി തുടരും; ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം നീട്ടി നൽകി സിദ്ധരാമയ്യ

ദ ഫോർത്ത് - ബെംഗളൂരു

വൃക്ഷങ്ങളുടെ അമ്മയെന്ന് അറിയപ്പെടുന്ന 112കാരി സാലമരത തിമ്മക്ക കര്‍ണാടകയുടെ പരിസ്ഥിതി അംബാസിഡറായി തുടരും. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ നല്‍കിയ ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നീട്ടി നല്‍കിക്കൊണ്ട് സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി .

തിമ്മക്ക

കര്‍ണാടകയിലെ തുംകൂരു ജില്ലയിലെ ഹുളികലില്‍ ആണ്‌ പാതയോരത്തു തണല്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചു തിമ്മക്ക ശ്രദ്ധ നേടിയത് . 1948 മുതല്‍ ഇതുവരെ 8500 ഓളം തണല്‍ മരങ്ങളാണ് തിമ്മക്ക നട്ടത്. 75 വയസു പിന്നിട്ട മരങ്ങള്‍ ഇപ്പോഴും വിവിധ ഇടങ്ങളില്‍ തണല്‍ വിരിക്കുകയാണ്.

കുട്ടികളില്ലാത്ത സങ്കടം മറക്കാനായിരുന്നു തിമ്മക്കയും ഭര്‍ത്താവ് ചിക്കയ്യയും ചേര്‍ന്ന് തണല്‍മര തൈകള്‍ നട്ടുതുടങ്ങിയത്. ഹുളികല്‍ - കുടൂര്‍ ദേശീയ പാതയില്‍ ഇപ്പോഴും തണല്‍ വിരിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവര്‍ നട്ട 385 പേരാല്‍ മരങ്ങളാണ്.

ഭര്‍ത്താവിന്റെ മരണ ശേഷമായിരുന്നു ഇവര്‍ ചെയ്ത നന്മ ലോകം അറിഞ്ഞു തുടങ്ങിയത്. അതിനു ശേഷം നിരവധി അംഗീകാരങ്ങളായിരുന്നു തിമ്മക്കയെ തേടി എത്തിയത്. രാജ്യം പത്മശ്രീ നല്‍കി 2019-ല്‍ അവരെ ആദരിച്ചു. തിമ്മക്കയെ കുറിച്ച് രാജ്യത്തിനകത്തും പുറത്തും പഠനങ്ങള്‍ നടക്കുന്നുണ്ട്. കര്‍ണാടകയിലെ ഉദ്യാനങ്ങള്‍ക്കും പരിസ്ഥി സംബന്ധമായ ഗവേഷണ കേന്ദ്രങ്ങള്‍ക്കുമൊക്കെ തിമ്മക്കയുടെ പേര് വെച്ചിട്ടുണ്ട്. വയസ് 100 കടന്നെങ്കിലും പ്രായം തളര്‍ത്താത്ത മനസുമായി ഇപ്പോഴും പുതിയ തലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ നല്ലപാഠങ്ങള്‍ പകര്‍ന്നു കര്‍മ്മ നിരതയാണ് തിമ്മക്ക.

തിരുപ്പതി ലഡു വിവാദം; ആന്ധ്ര സര്‍ക്കാരിനോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യം; പുറത്തിറങ്ങുന്നത് ഏഴര വര്‍ഷത്തിനുശേഷം

ഹേമ കമ്മിറ്റി റിപ്പോർട്ട്‍; പോക്സോ സ്വഭാവമുള്ള മൊഴികളിൽ സ്വമേധയാ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി