INDIA

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

വെബ് ഡെസ്ക്

വിവാദപ്രസ്താവനകൾക്കിടയിൽ വീണ്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കെതിരെ പ്രചാരണം നയിച്ചു ഭരണത്തിൽ വന്നവർ ഇപ്പോൾ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിയിൽ അകത്താണെന്നാണ് ഡൽഹിയിലെ ശാസ്ത്രി പാർക്കിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പരിഹസിച്ചത്.

ഇന്ത്യ ലോകത്തെ ആദ്യ മൂന്നു സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനാണ് ശ്രമിക്കുന്നതെന്നും, ആ ലക്ഷ്യത്തിൽ നിന്ന് രാജ്യത്തെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന ശക്തികളെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പ് കൂടിയാണ് ഇത് എന്നും നരേന്ദ്രമോദി പറഞ്ഞു. പാവങ്ങളെ വികസനത്തിന്റെ ഭാഗമാക്കാതിരിക്കുകയാണ് ചിലർ എന്നും അവർ നിങ്ങളുടെ സ്വത്തുക്കൾ പോലും കൊണ്ടുപോകുമെന്നും മോദി റാലിയിൽ പ്രസംഗിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന് വികസനത്തിലേക്ക് 'ലോങ്ങ് ജമ്പ്' ചെയ്യാനുള്ള അവസരമാണ് ഇത് എന്നും മോദി പറഞ്ഞു.

നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി കനയ്യ കുമാറും ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് പൊതുയോഗം നടത്തിയിരുന്നു. "നമുക്ക് ഇപ്പോൾ ഒരു നിസാം ഉണ്ടെന്നും അദ്ദേഹം കരുതുന്നത് 2014നു ശേഷമാണ് ചരിത്രം ആരംഭിച്ചത് എന്നുമാണ്." കനയ്യ പറഞ്ഞു. ശേഷം മോദിയുടെ ചരിത്രം ദുർബലമാണെന്നും, രാജ്യത്തിന്റെ ചരിത്രം അഞ്ഞൂറു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് മോദിയുടെ പരാമർശം. ഒടുവിൽ ആം ആദ്മി എംപി സ്വാതി മലിവാളിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ സ്റ്റാഫ് അംഗമായ ബൈഭവ് കുമാർ അക്രമിച്ചതായുള്ള ആരോപങ്ങൾ ഉയരുകയും, ഒടുവിൽ ഇന്ന് പോലീസ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും