INDIA

'മൃഗക്കൊഴുപ്പ് അടങ്ങിയ തിരുപ്പതി ലഡു': പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്; സിബിഐ, പോലീസ്, ഭക്ഷ്യസുരക്ഷ അംഗങ്ങള്‍ സമിതിയില്‍

ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ഉത്തരവിട്ടത്.

വെബ് ഡെസ്ക്

തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തില്‍ പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ഉത്തരവിട്ടത്.

സിബിഐയില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരും ആന്ധ്രാപ്രദേശ് പൊലീസില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഒരു മുതിര്‍ന്ന ഓഫീസറും അടങ്ങിയ സംഘം വിവാദം അന്വേഷിക്കണമെന്നു കോടതി ഉത്തരവിട്ടു. നേരത്തേ, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണസംഘത്തിന് പകരമാണ് സുപ്രീം കോടതി പുതിയ സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ ശുപാര്‍ശ ചെയ്‌തെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിമേലുള്ള കടന്നുകയറ്റമല്ലെന്നും മറിച്ച് കോടിക്കണക്കിന് ദൈവവിശ്വാസികലുടെ വികാരത്തെ മാനിച്ചാണ് തീരുമാനമെന്നും സുപ്രീം കോടതി. കോടതിയെ രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള കളമാക്കരുതെന്നും കോടതി.

അതേസമയം, ദിവസങ്ങള്‍ മുന്‍പ് കേസ് പരിഗണിക്കവേ ആന്ധ്ര സര്‍ക്കാരിനും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയ ഗുണനിലവാരമില്ലാത്ത നെയ്യ് ഉപയോഗിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ എന്ത് തെളിവാണുള്ളതെന്നു സുപ്രീം കോടതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് ചോദിച്ചിരുന്നു.

ഇത്തരമൊരു ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കെ തെളിവുകളില്ലാതെ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കേണ്ട ആവശ്യകത എന്തെന്നും സുപ്രീം കോടതി നായിഡുവിനോട് ചോദിച്ചു. കുറഞ്ഞത് ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നു ഇതേ ബെഞ്ച് പറഞ്ഞിരുന്നു.

ലഡു നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചിരുന്നുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു. ഭക്തരുടെ വികാരത്തെ ബാധിക്കുന്ന വിഷയത്തില്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തണമായിരുന്നോ? പ്രത്യേക അന്വേഷണസംഘത്തിന് ഉത്തരവിട്ടശേഷം മാധ്യമങ്ങളില്‍ പോയി പരസ്യപ്രസ്താവന നടത്തേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? പ്രഥമദൃഷ്ട്യാ ഹാജരാക്കാന്‍ വ്യക്തമായ തെളിവൊന്നുമില്ലാതിരിന്നിട്ടും ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകര്‍ പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍, അത് അന്വേഷണത്തെ എത്തരത്തില്‍ ബാധിക്കുമെന്ന് ചിന്തിക്കേണ്ടെയെന്നും കോടതി ചോദിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ