INDIA

'സഹിഷ്ണുതയുള്ള മുസ്ലീങ്ങൾ കുറവ്, അതുതന്നെ ഉപരാഷ്ട്രപതിയോ ഗവർണറോ ആകാനുള്ള മുഖംമൂടി'; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

പൊതു ജീവിതത്തിന്റെ കാലാവധി കഴിയുന്നതോടെ മുസ്ലീങ്ങളുടെ മുഖം മൂടി മാറുമെന്നും കേന്ദ്ര നീതിന്യായ വകുപ്പ് സഹമന്ത്രി സത്യപാല്‍ സിങ് ബഘേൽ

വെബ് ഡെസ്ക്

മുസ്ലീം വിരുദ്ധ പരാമർശവുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിങ് ബഘേൽ. രാജ്യത്ത് സഹിഷ്ണുതയുള്ള മുസ്ലീങ്ങൾ വിരലിലെണ്ണാവുന്നവർ മാത്രമെന്നും അതുതന്നെ ഉപരാഷ്ട്രപതി, ഗവർണർ, വൈസ് ചാൻസലർ പദവികൾ ലഭിക്കാൻ സഹിഷ്ണുതയുടെ മുഖംമൂടി അണിഞ്ഞവരെന്നുമാണ് കേന്ദ്രമന്ത്രിയുടെ കണ്ടെത്തൽ. പദവിയൊഴിയുമ്പോഴാണ് ഇത്തരക്കാരുടെ തനിസ്വഭാവം വെളിവാകുന്നത് എന്നും സത്യപാല്‍ സിങ് ബഘേൽ പറഞ്ഞു.

ആര്‍എസ്എസിന്റെ മാധ്യമ വിഭാഗം സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര നിയമ - നീതിന്യായ സഹമന്ത്രിയുടെ വിവാദ പരാമർശം. ''രാജ്യത്ത് വിരലില്‍ എണ്ണാവുന്ന മുസ്ലീങ്ങള്‍ക്ക് മാത്രമാണ് സഹിഷ്ണുതയുള്ളത്. അവരുടെ എണ്ണം ആയിരങ്ങൾ പോലുമില്ല. സഹിഷ്ണുത എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു മുഖം മൂടിയാണ്. അതവർക്ക് ഉപരാഷ്ട്രപതി, ഗവർണർ, വൈസ് ചാൻസലർ തുടങ്ങിയ പദവികൾ നൽകുന്നു. എന്നാൽ കസേരയൊഴിയുമ്പോൾ അവർ യഥാർഥമുഖം കാണിക്കുന്നു.'' മന്ത്രി പറഞ്ഞു.

ഇസ്ലാമിക മതമൗലിക വാദത്തെ രാജ്യം ചെറുക്കണമെന്നും അതിന് സഹിഷ്ണുതയുള്ള മുസ്ലീങ്ങളെ കൂടി ഒപ്പം കൂട്ടണമെന്നും ചടങ്ങിൽ വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കർ പറഞ്ഞിരുന്നു. ഹിന്ദു-മുസ്ലീം ഐക്യത്തിനായി മുഗൾ രാജാവായ അക്ബർ നടത്തിയ ഇടപെടലുകളെ കുറിച്ച് പറഞ്ഞ അദ്ദേഹം, ഈ നടപടികളെ ശിവാജി വരെ പ്രശംസിച്ചിരുന്നു എന്നും അവകാശപ്പെട്ടു. ഈ പ്രസ്താവനകൾ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമർശം. അക്ബറിന്റെ നടപടികൾ വെറും തന്ത്രമായിരുന്നു എന്നു പറഞ്ഞ കേന്ദ്രമന്ത്രി, ഹിന്ദു രാജകുമാരി ജോധയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം പോലും രാഷ്ടീയ തന്ത്രമെന്നും ആരോപിച്ചു.

ദീർഘകാലം രാജ്യത്ത് ഭരണം കയ്യാളിയവരാണ് തങ്ങളെന്നും അതിനാൽ തങ്ങളെങ്ങനെ ഇനി ഭരിക്കപ്പെടുമെന്നുമാണ് രാജ്യത്തെ ന്യൂനപക്ഷം കരുതുന്നതെന്ന മന്ത്രി പറഞ്ഞു. നിലവാരമുള്ള വിദ്യാഭ്യസം നല്‍കുകയാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. മദ്രസയില്‍ പോയി പഠിക്കുന്നത് ഉറുദുവും അറബിയും പേര്‍ഷ്യനുമൊക്കെയാണ്. ഇത്തരം പഠനത്തിലൂടെ അവര്‍ പേർഷ്യൻ ഇമാം ആകുമെന്നും പകരം രസതന്ത്രവും ഭൗതിക ശാസ്ത്രവും പഠിക്കുന്നതിലൂടെ അവര്‍ അബ്ദുൾ കലാമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ