INDIA

തക്കാളി കൃഷിയിലൂടെ കോടീശ്വരനായി കർഷകൻ; 45 ദിവസം കൊണ്ട് നേടിയത് നാല് കോടി

വെബ് ഡെസ്ക്

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നതിനിടയിൽ ആന്ധ്രാപ്രദേശിലെ കർഷകൻ തക്കാളി കൃഷി ചെയ്ത് വരുമാനം നേടിയത് നാല് കോടി രൂപ. ചിറ്റൂർ ജില്ലയിലെ കർഷക ദമ്പതികളാണ് തക്കാളി കൃഷി ചെയ്ത് 45 ദിവസം കൊണ്ട് വമ്പിച്ച വരുമാനം നേടിയത്.

തക്കാളിയുടെ വില വർധന ആരംഭിച്ച ഏപ്രിൽ ആദ്യവാരമാണ് ചന്ദ്രമൗലി എന്ന കർഷകൻ അപൂർവയിനം തക്കാളി വിതയ്ക്കുന്നത്. 22 ഏക്കർ ഭൂമിയിലായിരുന്നു കൃഷി.

വിളവ് വേഗത്തിൽ ലഭിക്കുന്നതിന് വേണ്ടി പുതയിടൽ, സൂക്ഷ്മ ജലസേചനം തുടങ്ങിയ നൂതന വിദ്യകളും അദ്ദേഹം ഉപയോഗിച്ചു. കമ്മീഷൻ, ഗതാഗത ചെലവ് തുടങ്ങി കൃഷിക്ക് വേണ്ടി ഒരു കോടി രൂപയോളം ചെലവായി. അങ്ങനെ ആകെ നാല് കോടി രൂപ വരുമാനം ലഭിച്ചതില്‍ ചെലവിനത്തിൽ ഒരു കോടി രൂപ കഴിഞ്ഞ് മൂന്ന് കോടി രൂപ ലാഭം കിട്ടി.

ജൂൺ മാസം അവസാനത്തോടെ വമ്പിച്ച വിളവാണ് ചന്ദ്രമൗലിക്ക് ലഭിച്ചത്. 40,000 പെട്ടി തക്കാളിയാണ് ഈ കർഷകൻ വിളയിച്ചെടുത്തത്. ജന്മനാടായ ചിറ്റൂരിനോട് ചേർന്നുള്ള കോലാർ മാർക്കറ്റിലാണ് അദ്ദേഹം തക്കാളി വില്പന നടത്തിയത്. വിപണിയിൽ 1000 മുതൽ 1500 രൂപ വരെ വിലയാണ് 15 കിലോഗ്രാം തക്കാളിക്ക് ലഭിച്ചത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ തക്കാളി മാർക്കറ്റുകളിലൊന്നായ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ തക്കാളിയുടെ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം മാത്രം തക്കാളിയുടെ വില കിലോയ്ക്ക് 200 രൂപയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും