INDIA

സംവരണ മാനദണ്ഡങ്ങൾ പടിക്ക് പുറത്ത്; ലാറ്ററൽ നിയമനത്തിലൂടെ ഐ സി എ ആറിൽ നിയമിക്കപ്പെട്ടത് 2700ൽ അധികം ശാസ്ത്രജ്ഞർ

വെബ് ഡെസ്ക്

രാജ്യത്തെ സംവരണ തത്വങ്ങളെ അട്ടിമറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഉയർന്ന പദവികളിൽ 2007 മുതൽ നിയമിക്കപ്പെട്ടത് 2700-ലധികം ശാസ്ത്രജ്ഞർ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഏറ്റവും വലിയ കൃഷി ഗവേഷണ സ്ഥാപനമാണ് (ഐ സി എ ആർ). ദേശീയ മാധ്യമമായ 'ദ ഹിന്ദു'വാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അടുത്തിടെ കേന്ദ്രസർക്കാർ വകുപ്പുകളിലെ നാൽപത്തിയഞ്ചോളം ഡയറക്ടർ തസ്തികകളിലേക്ക് ‌‌‍‍‍‍‍‌‍ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനുള്ള ശ്രമം വിവാദമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ബിജെപി സർക്കാർ നടപടി പിൻവലിക്കുകയായിരുന്നു. ഐസിഎആറിലെ ലാറ്ററൽ എൻട്രി നിയമങ്ങൾക്കെതിരെ 3,750 ശാസ്ത്രജ്ഞരെ പ്രതിനിധീകരിക്കുന്ന അഗ്രികൾച്ചറൽ റിസർച്ച് സർവീസ് സയൻ്റിസ്റ്റ് ഫോറം ജൂലൈ 29ന് പ്രമേയം പാസാക്കിയതോടെയാണ് വിഷയം പുറത്തുവരുന്നത്.

ന്യൂഡല്‍ഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ലാറ്ററൽ നിയമനത്തിലൂടെ ഉന്നത പദവികളിലേക്ക് ശാസ്ത്രജ്ഞരെ നിയമിക്കുന്നതിലൂടെ, ഐ സി എ ആറിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്ക് ലഭിക്കേണ്ട സ്ഥാനക്കയറ്റവും നഷ്ടമാകുന്നുണ്ട്. എആർഎസ് വഴി നിയമനം ലഭിച്ച്, 25 വർഷം പിന്നിട്ട ശാസ്ത്രജ്ഞർക്ക് പോലും റിസർച്ച് മാനേജ്‌മന്റ് പൊസിഷൻ പോലെയുള്ള ഉയർന്ന പദവികൾ ലഭിക്കുന്നില്ല. അതിന് കാരണമാകുന്നത് സീനിയർ സയൻ്റിസ്റ്റുകൾ, പ്രിൻസിപ്പൽ സയൻ്റിസ്റ്റുകൾ, ഡയറക്ടർമാർ, ഡിവിഷൻ മേധാവികൾ, റീജിയണൽ സെൻ്റർ മേധാവികൾ, പ്രോജക്ട് കോർഡിനേറ്റർമാർ, ഡയറക്ടർ ജനറൽ, അഡീഷണൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്നിങ്ങനെയുള്ള ഉയർന്ന പദവികളിൽ ലാറ്ററൽ നിയമനം നടക്കുന്നുവെന്ന വസ്തുതയാണ്.

ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ കാർഷിക, അനുബന്ധ പ്രവർത്തന ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് ഐ സി എ ആർ. 2020ലെ കണക്കുകൾ പ്രകാരം 6,304 ശാസ്ത്രജ്ഞരാണ് ഇതിൽ ജോലി ചെയ്യുന്നത്. നിലവിലെ 6,304 പേരിൽ, 4,420 പേരും റിസർവേഷൻ നയങ്ങൾ പാലിക്കുന്ന നിയമനപ്രക്രിയയിലൂടെ പദവിയിലെത്തിയവരാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്