INDIA

'നെല്ലും പതിരും തിരിച്ചറിയണം, അനാവശ്യമായി ജാമ്യം തടയാതിരിക്കാനുള്ള സാമാന്യബോധമുണ്ടാകണം'; കീഴ്ക്കോടതികളോട് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

വിചാരണ കോടതികളിൽ നിന്നും ന്യായമായും ജാമ്യം ലഭിക്കേണ്ടുന്നവർ അവിടെ അത് ലഭിക്കാതെ വരുമ്പോൾ ഹൈക്കോടതികളെ സമീപിക്കേണ്ടി വരുന്നു എന്നും ചന്ദ്രചൂഢ്

വെബ് ഡെസ്ക്

വിചാരണ തടവുകാര്‍ക്ക് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്ന കീഴ്‌കോടതി ജഡ്ജിമാര്‍രെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി ഐ ചന്ദ്രചൂഢ്. കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ പലകേസുകളിലും സാമാന്യ ബോധം കാണിക്കുന്നില്ല. ജഡ്ജിമാര്‍ തങ്ങളുടെ സുരക്ഷിതത്വം പരിഗണിച്ചാണ് പല കേസുകളിലും ജാമ്യം തുടര്‍ച്ചയായി നിഷേധിക്കുന്നത്. ഇത്തരം നടപടികള്‍ നിമയ നടപടികള്‍ക്ക് കാലതാമസം ഉണ്ടാക്കുകയും പ്രതികള്‍ക്ക് ജാമ്യം തേടി ഹൈക്കോടതികളെയും സുപ്രീംകോടതിയെയും സമീപിക്കേണ്ടിവരുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെര്‍ക്ലി സെന്റര് ഓണ്‍ കംപാരറ്റീവ് ഇക്വാലിറ്റി ആന്‍ഡ് ആന്റി- ഡിസ്‌ക്രിമിനേഷന്‍ സംഘടിപ്പിച്ച 11- ാമത് വാര്‍ഷിക കോണ്ഫറന്‍സില്‍ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

സദസ്സിൽ നിന്ന് ഉയർന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. വിചാരണ കോടതികളിൽ നിന്നും ന്യായമായും ജാമ്യം ലഭിക്കേണ്ടുന്നവർ അവിടെ അത് ലഭിക്കാതെ വരുമ്പോൾ ഹൈക്കോടതികളെസമീപിക്കേണ്ടി വരുന്നു. അവിടെനിന്നും ജാമ്യം ലഭിക്കാത്തവർ സുപ്രീംകോടതിയെ സമീപിക്കുന്നു. ഈ അവസ്ഥ കാരണം ഉണ്ടാകുന്ന കാലതാമസം അകാരണമായി അറസ്റ്റ് നേരിടേണ്ടി വരുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രശ്‌നമാണെന്നും ചീഫ് ജസ്റ്റിസ് പറയുന്നു.

"ആദ്യം പ്രവർത്തിക്കുകയും പിന്നീട് മാത്രം ക്ഷമ ചോദിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രത്യേകിച്ച് അക്കാഡമീഷ്യന്മാരെയും ബുദ്ധിജീവികളെയും മാധ്യമപ്രവർത്തകരെയും സാമൂഹികപ്രവർത്തകരെയും രാഷ്ട്രീയപ്രേരിതമായി അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ. അതിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നു." എന്നായിരുന്നു സദസില്‍ നിന്നുയര്‍ന്ന ചോദ്യം.

രാജ്യത്തെ പല സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന കാര്യം നിരന്തരമായി സുപ്രീംകോടതി ആശയവിനിമയം ചെയ്യാൻ ശ്രമിച്ചിട്ടുള്ള കാര്യമാണെന്നും, എന്നാൽ ദൗർഭാഗ്യവശാൽ രാജ്യത്തെമ്പാടുമുള്ള വിചാരണ കോടതികൾ കുറ്റാരോപിതരായവർക്ക് ഒരു തരത്തിലും ജാമ്യം നൽകാൻ തയ്യാറാകുന്നില്ല എന്നും അങ്ങനെ ചെയ്യുന്നതിലൂടെ കീഴ്‌ക്കോടതികൾ സുരക്ഷിതമായ സ്ഥാനത്ത് തുടരാൻ ശ്രമിക്കുകയാണെന്നും ഡി വൈ ചന്ദ്രചൂഢ് കൂട്ടിച്ചെർത്തു.

'നിങ്ങൾ ജഡ്ജിമാർക്ക് സാമാന്യബോധം വേണം, ഇപ്പോഴെങ്കിലും നമ്മൾ നെല്ലും പതിരും തിരിച്ചറിയണം. ആളുകളുടെ വിശ്വാസ്യതയിൽ അതിഷ്‌ഠിതമായി പ്രവർത്തിക്കുന്ന സംവിധാനമാണിത്.' ചന്ദ്രചൂഢ് പറയുന്നു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി