INDIA

ഏക സിവില്‍ കോഡ്: ക്രിസ്ത്യാനികളും ഗോത്ര വിഭാഗങ്ങളും ഒഴിവാക്കപ്പെടും; അമിത്ഷാ ഉറപ്പുനൽകിയെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി

നാഗാലാന്‍ഡ് സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ കൂടി കാഴ്ച്ചയിലാണ് ഉറപ്പു നല്‍കിയത്

വെബ് ഡെസ്ക്

ഏകീകൃത സിവില്‍ കോഡില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ നിയമ പരിധിയില്‍ നിന്നും ക്രിസ്ത്യാനികളേയും ആദിവാസികളേയും ഒഴിവാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫിയു റിയോ. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയെന്ന് നെയ്ഫിയു റിയോ പ്രതികരിച്ചു. നാഗാലാന്‍ഡ് സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ കൂടി കാഴ്ച്ചയ്ക്ക് പിന്നാലെയാണ് റിയോയുടെ പ്രതികരണം.

ക്രിസ്ത്യാനികളേയും ആദിവാസി വിഭാഗങ്ങളിലുള്ളവരേയും ഏക സിവില്‍ കോഡില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉറപ്പു നല്‍കിയത് എന്ന് നാഗാലാന്റ് സര്‍ക്കാറിന്റെ പ്രസ്താവനയിലും വ്യക്തമാക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

ഏകീകൃത സിവില്‍ കോഡ് വിവാദം കത്തി നില്‍ക്കുന്ന അവസരത്തിലാണ് നാഗാലാന്‍ഡ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള 12 അംഗ പ്രതിനിധി സംഘം അമിത് ഷായെ കാണാനെത്തിയത്. യുസിസി നടപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ജനങ്ങളുടെ ആശങ്കകളുമാണ് പ്രധാനമായും സംഘം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി പങ്കു വച്ചത്. ഭരണഘടനയുടെ 371 (എ) അനുച്ഛേദം പരാമര്‍ശിച്ചു കൊണ്ടായിരുന്നു കൂടിക്കാഴ്ച്ച.

ക്രിസ്ത്യാനികളേയും ചില ഗോത്ര വിഭാഗങ്ങളേയും 22ാം ലോ കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിന് കേന്ദ്രം പരിഗണിക്കുമെന്നാണ് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതെന്നാണ് സര്‍ക്കാര്‍ വ്യക്താവും മന്ത്രിയുമായ കെ ജി കെനി പറഞ്ഞു.

അമിത് ഷായുടെ ഉറപ്പ് വലിയ ആശ്വാസമാണ് നല്‍കിയതെന്നായിരുന്നു നാഗാലാന്‍ഡ് സര്‍ക്കാരിന്റെ പ്രതികരണം. ഏകീകൃത സിവില്‍ കോഡ് നിയമം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയല്ലെന്നുള്ള ഭോപ്പാലിലെ പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് യുസിസി വീണ്ടും ചര്‍ച്ചയായത്. യുസിസിയുടെ കരട് തയ്യാറാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയും സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനോടകം രാജ്യത്തെ വിവിധ രാഷ്്ട്രീയ മത സംഘടനകള്‍ യുയസിസിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.

നേരത്തെ ആര്‍ട്ടിക്കിള്‍ 371ന്റെ പരിധിയില്‍ വരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയെ ഏകസിവില്‍ കോഡില്‍ നിന്നും ഒഴിവാക്കണമെന്ന് രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിയും ആവശ്യപ്പെട്ടിരുന്നു.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live