INDIA

ഹരിയാനയിൽ രണ്ടാം റൗണ്ട് ട്വിസ്റ്റ്; കേവലഭൂരിപക്ഷത്തിലേക്ക് കുതിച്ച് ബിജെപി, അമ്പരന്ന് കോണ്‍ഗ്രസ്

വെബ് ഡെസ്ക്

ഹരിയാനയിൽ വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ മാറിമറിയുകയാണ്. ആദ്യഘട്ടത്തിൽ 74 സീറ്റുകൾ എന്ന വലിയ ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് പോയെങ്കിലും വോട്ടെണ്ണൽ ഒന്നരമണിക്കൂർ പിന്നിട്ടപ്പോൾ ബിജെപി തിരിച്ചുവരുകയായിരുന്നു. 14 സീറ്റുകളിലെ ലീഡ് ബിജെപി 46 ലേക്ക് ഉയർത്തിയപ്പോൾ കോൺഗ്രസിന്റെ മുന്നേറ്റം 35ൽ താഴെ സീറ്റുകളിലേക്ക് താഴ്ന്നു.

കർഷകരോഷം, തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ പത്ത് വർഷമായി ഭരണത്തിലുള്ള ബിജെപി സർക്കാർ ഭരണവിരുദ്ധവികാരം നേരിടുമ്പോഴാണ് അവരുടെ തിരിച്ചുവരവ്. കോൺഗ്രസിന് എല്ലാ നിലയ്ക്കും ഭദ്രമെന്ന് കരുതിയിരുന്ന സംസ്ഥാനമാണ് ഹരിയാന. എക്സിറ്റ് പോളുകൾ കോൺഗ്രസിന്റെ ജയം പ്രവചിച്ചിരുന്നു.

നിലവിലെ മാറിമറിയലുകൾ നൈമിഷകമാണെന്നും അന്തിമവിജയം കോൺഗ്രസിന് ആയിരിക്കുമെന്നാണ് കോൺഗ്രസ് നേതാവ് കുമാരി ഷെൽജ പ്രതികരിച്ചത്. അറുപതിലധികം സീറ്റുകൾ കോൺഗ്രസ് നേടുമെന്നും ഫലത്തിലെ മാറിമറിയലുകൾക്ക് ശേഷവും ഷെൽജ പറഞ്ഞു. അതേസമയം, രാവിലെ തന്നെ ആരംഭിച്ച കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷപ്രകടനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.

തിരിച്ചടികൾക്കിടയിലും ആത്മവിശ്വാസം പ്രകടിപ്പിച്ചായിരുന്നു കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെയും പ്രതികരണം. അന്തിമനേട്ടം കോൺഗ്രസിന് തന്നെയെന്നാണ് അദ്ദേഹവും പറഞ്ഞത്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി