INDIA

'ANI വയസ് 13', അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ; എൻഡിടിവിക്ക് എതിരെയും നടപടി

ദക്ഷിണേഷ്യയിലെ പ്രമുഖ മൾട്ടിമീഡിയ വാർത്താ ഏജൻസിയായ എഎൻഐക്ക് ഇന്ത്യയിലും ദക്ഷിണേഷ്യയിലുമായി 100-ലധികം ബ്യുറോകളുണ്ട്

വെബ് ഡെസ്ക്

വാർത്താ ഏജന്‍സിയായ എഎൻഐയുടെയും പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവിയുടെയും അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ. 13 വയസ്സിൽ താഴെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്ന് എഎൻഐയുടെ എഡിറ്റർ സ്മിത പ്രകാശ് ട്വീറ്റ് ചെയ്തു. അക്കൗണ്ട് മരപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമ്പനി അയച്ച സന്ദേശവും സ്മിത പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ എൻഡിടിവി ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്നാണ് ട്വിറ്റർ അക്കൗണ്ടുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ കാണുന്നത്.

"@ANI ട്വിറ്റർ പിന്തുടരുന്നവർക്ക് ഒരു മോശം വാർത്ത. 7.6 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയെ @Twitter 13 വയസ്സിൽ താഴെയാണെന്ന് കാണിച്ച് മരവിപ്പിച്ചിരിക്കുന്നു. അക്കൗണ്ടിന്റെ ഗോൾഡൻ ടിക്ക് ആദ്യം എടുത്തുമാറ്റി , പകരം നീല ടിക്ക് നൽകി. ഇപ്പോൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു" സ്മിത പ്രകാശ് ട്വീറ്റ് ചെയ്തു. ട്വിറ്റർ മേധാവി എലോൺ മസ്കിനെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

" ഒരു ട്വിറ്റർ അക്കൗണ്ട് നിർമ്മിക്കുന്നതിന് നിങ്ങൾക്ക് കുറഞ്ഞത് 13 വയസ്സ് പ്രായമുണ്ടായിരിക്കണം. നിങ്ങൾ ഈ പ്രായ നിബന്ധനകൾ പാലിക്കുന്നില്ലെന്ന് ട്വിറ്റർ കണ്ടെത്തിയിരിക്കുന്നു. അതിനാൽ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിക്കുകയും ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു" ട്വിറ്റർ ഔദ്യോഗികമായി അയച്ച ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

ദക്ഷിണേഷ്യയിലെ പ്രമുഖ മൾട്ടിമീഡിയ വാർത്താ ഏജൻസിയായ എഎൻഐക്ക് ഇന്ത്യയിലും ദക്ഷിണേഷ്യയിലുമായി 100-ലധികം ബ്യുറോകളുണ്ട്. എൻഡിടിവി ട്വിറ്റർ ഹാൻഡിലും അപ്രത്യക്ഷമായെങ്കിലും കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

ഏറെ നാടകീയ സംഭവങ്ങള്‍ക്കു ശേഷമായിരുന്നു ടെസ്ലയുടേയും സ്‌പേസ് എക്‌സിന്റെയും സി ഇ ഒ ആയ ഇലോണ്‍ മസ്‌ക് കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ ഏറ്റെടുത്തത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായ സ്വാതന്ത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അതിനുള്ള വേദിയായി ട്വിറ്ററിനെ മാറ്റുമെന്നുമായിരുന്നു മസ്‌ക്കിന്റെ പ്രഖ്യാപനം . ഏറ്റെടുക്കലിന് തൊട്ടു പിന്നാലെ നിരവധി ജീവനക്കാരെ പിരിച്ചു വിടുകയും ട്വിറ്റര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മസ്ക് പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷം മസ്കിന്റെ പല നയങ്ങളും ട്വിറ്ററിനെ വാർത്തകളിൽ നിറച്ചിട്ടുണ്ട്. ട്വിറ്ററിലെ സ്വര്‍ണ ബാഡ്ജുകള്‍ നിലനിര്‍ത്താന്‍ 1000 ഡോളറുകള്‍ ഈടാക്കുമെന്ന് മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. പണമടയ്ക്കാത്ത അക്കൗണ്ടുകളുടെ ബ്ലൂ ടിക്കും കമ്പനി എടുത്തുകളഞ്ഞിരുന്നു.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി