INDIA

ശ്രീഹരിക്കോട്ടയിൽ 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ജവാന്മാർ ജീവനൊടുക്കി

വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ജവാന്മാരുടെ ആത്മഹത്യയെന്ന് ശ്രീഹരിക്കോട്ട പോലീസ്

വെബ് ഡെസ്ക്

ശ്രീഹരിക്കോട്ടയിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് സിഐഎസ്എഫ് ജവാന്മാർ ആത്മഹത്യ ചെയ്തു. നെല്ലൂർ ജില്ലയിലെ ശ്രീഹരിക്കോട്ട ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന 33കാരനായ വികാസ് സിങ് തിങ്കളാഴ്ച രാത്രി സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. മറ്റൊരു ജവാനായ 29കാരന്‍ ചിന്താമണി മരത്തില്‍ തൂങ്ങി മരിച്ചു. ചിന്താമണി ഛത്തീസ്ഗഢ് സ്വദേശിയും വികാസ് സിങ് ബിഹാർ സ്വദേശിയുമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ജവാന്മാരുടെ ആത്മഹത്യയെന്ന് ശ്രീഹരിക്കോട്ട പോലീസ് പറഞ്ഞു.

മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം മൂലമാണ് ജവാന്മാരുടെ ആത്മഹത്യയെന്ന ആരോപണമുണ്ട്

എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം മൂലമാണ് ജവാന്മാരുടെ ആത്മഹത്യയെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ ലോക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരും വിഷയം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ