INDIA

ആടിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് തെലങ്കാനയില്‍ ദളിത് യുവാവിനും സുഹൃത്തിനും ക്രൂര മർദനം; തലകീഴായി കെട്ടിത്തൂക്കി മർദിച്ചു

മൂന്ന് പേർക്കെതിരെ കൊലപാതക ശ്രമത്തിനും ദളിതര്‍ക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്

വെബ് ഡെസ്ക്

തെലങ്കാനയില്‍ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനും സുഹൃത്തിനും തലകീഴായി കെട്ടിത്തൂക്കി ക്രൂരമർദനം. മഞ്ചേരില്‍ ജില്ലയിലെ മന്ദമാരിയിലാണ് സംഭവം. 19കാരനായ തേജയും സുഹൃത്തുമാണ് അതിക്രൂരമായ മർദനത്തിനിരയായത്. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആടിനെ മോഷ്ടിച്ചെന്ന സംശയത്താലാണ് ആട് ഫാമിന്റെ ഉടമ കൊമുരാജുല രാമുലു യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചത്. ആടുകളെ പരിപാലിക്കാന്‍ രാമുലു തേജയെയും സുഹൃത്ത് ചിലുമൂല കിരണിനെയും ഏല്‍പ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ആടിനെ കാണാതാകുന്നത്. സംശയം തോന്നി ഇരുവരെയും രാമുലു വിളിച്ചുവരുത്തി.

കിരണിന്റെ ഭാര്യയുടെ പരാതിയിലാണ് എസ്സി എസ്ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്

ശേഷം രാമുലുവും ഭാര്യയും മകനും ചേര്‍ന്ന് അവര്‍ രണ്ട് പേരെയും തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുകയായിരുന്നു. മൂന്ന് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിനും ദളിതര്‍ക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. കിരണിന്റെ ഭാര്യയുടെ പരാതിയിലാണ് എസ്‍സി എസ്‍ടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. മൂന്ന് പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും എസിപി സദയ്യ അറിയിച്ചു.

കാണാതായ ആടുകള്‍ക്ക് പണം നല്‍കണമെന്നും പ്രതികള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്

തലകീഴായി കെട്ടിത്തൂക്കിയതിന് പുറമേ തറയില്‍ തീയിടുകയും ചെയ്തു. യുവാക്കള്‍ വേദനിച്ച് കരയുമ്പോഴും പ്രതികള്‍ അവരെ വീണ്ടും മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. പ്രതികള്‍ തന്നെയാണ് ഈ ക്രൂരകൃത്യം മൊബൈലില്‍ പകര്‍ത്തിയത്. ആടിനെ മോഷ്ടിച്ച കാര്യം യുവാക്കള്‍ സമ്മതിക്കുമെന്ന് കരുതിയായിരുന്നു മര്‍ദിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. കാണാതായ ആടുകള്‍ക്ക് പണം നല്‍കണമെന്നും പ്രതികള്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. യുവാക്കളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ