INDIA

രണ്ട് എംഎല്‍എമാർ പിന്തുണ പിൻവലിച്ചു; മേഘാലയയില്‍ എന്‍പിപിക്ക് പ്രതിസന്ധി, സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി യുഡിപി

32 എം‌എൽ‌എമാരുടെ പേരുകള്‍ കോൺ‌റാഡ് വെള്ളിയാഴ്ച ഗവർണർക്ക് സമർപ്പിച്ച പിന്തുണാ കത്തിൽ പട്ടികപ്പെടുത്തിയിരുന്നു

വെബ് ഡെസ്ക്

മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി എന്‍പിപി മുന്നോട്ട് പോകുമ്പോള്‍ അപ്രതീക്ഷിത പ്രതിസന്ധി, വെള്ളിയാഴ്ച രാത്രിയോടെ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളാണ് പുതിയ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അറിയിച്ചായിരുന്നു കോൺ‌റാഡ് സാങ്മ ഗവര്‍ണറെ കണ്ടത്. എന്നാല്‍ നേരത്തെ പിന്തുണയുണ്ടെന്ന അറിയിച്ച എച്ച്എസ്ഡിപിയുടെ പിന്തുണ സംബന്ധിച്ചാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. 32 എം‌എൽ‌എമാരുടെ പേരുകള്‍ കോൺ‌റാഡ് വെള്ളിയാഴ്ച ഗവർണർക്ക് സമർപ്പിച്ച പിന്തുണാ കത്തിൽ പട്ടികപ്പെടുത്തിയിരുന്നു.

കോൺ‌റാഡ് സാങ്മയ്ക്ക് എച്ച്എസ്ഡിപി അംഗങ്ങളുടെ പിന്തുണയില്ലെന്ന പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണമാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. സർക്കാർ രൂപീകരണത്തിന് പിന്തുണ നൽകാൻ രണ്ട് എംഎൽഎമാരെ അധികാരപ്പെടുത്തിയിട്ടില്ലെന്നായിരുന്നു വെള്ളിയാഴ്ച വൈകുന്നേരം എച്ച്എസ്പിഡിപി അധ്യക്ഷന്റെ പ്രസ്താവന. നിങ്ങളുടെ പാർട്ടിക്കുള്ള ഞങ്ങളുടെ പിന്തുണ വെള്ളിയാഴ്ച മുതൽ പിൻവലിക്കുന്നുവെന്ന് സാങ്മയ്ക്ക് അയച്ച കത്തിൽ, എച്ച്എസ്പിഡിപി പ്രസിഡന്റ് കെപി പാങ്‌നിയാങ് വ്യക്തമാക്കി.

രണ്ട് എച്ച്എസ്പിഡിപി എംഎൽഎമാർ പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ പോലും എൻപിപിക്ക് സഭയിൽ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയുണ്ട്

എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ കോണ്‍ട്രാഡ് സാങ്മയ്ക്ക് ഉണ്ടോ എന്നാണ് ഉയരുന്ന സംശയം. വെള്ളിയാഴ്ച രാത്രി വരെ ഇതിനെക്കുറിച്ച് സാങ്മ പ്രതികരിച്ചിരുന്നില്ലെങ്കിലും, എച്ച്എസ്പിഡിപി എംഎൽഎമാർ ഇപ്പോഴും എൻപിപിക്കൊപ്പം തന്നെയാണെന്ന് പാർട്ടി വൃത്തങ്ങളുടെ നിലപാട്.

അതേസമയം, രണ്ട് എച്ച്എസ്പിഡിപി എംഎൽഎമാർ പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ പോലും എൻപിപിക്ക് സഭയിൽ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഫെബ്രുവരി 27 നാണ് സംസ്ഥാനത്തെ 59 അസംബ്ലി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷമായ 31 സീറ്റുകൾ പിടിച്ചാൽ മാത്രമേ സർക്കാർ രൂപീകരണം സാധ്യമാകുകയുള്ളൂ. 60 അംഗ നിയമസഭയിൽ 26 സീറ്റുകളുമായി എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ ബിജെപി രണ്ട് സീറ്റ് നേടി. 

നാഷണൽ പീപ്പിൾസ് പാർട്ടിയെ പിന്തുണയ്ക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പാർട്ടിയുടെ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടു

തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സാങ്മ ബിജെപിയുടെ പിന്തുണ തേടി. തുടർന്ന് സർക്കാർ രൂപീകരിക്കുന്നതിന് നാഷണൽ പീപ്പിൾസ് പാർട്ടിയെ പിന്തുണയ്ക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പാർട്ടിയുടെ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടു. സാങ്മയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഖ്യം സ്ഥാപിച്ചത്. ''ഞങ്ങൾക്ക് കേവല ഭൂരിപക്ഷമുണ്ട്. ബിജെപി ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ചില പാർട്ടികളും പിന്തുണ നൽകിയിട്ടുണ്ട്''- സാങ്മ പറഞ്ഞു.

പിന്നീട്, ഗാരോ ഹിൽസിലെ ബാഗ്‌മാര മണ്ഡലത്തിൽ നിന്ന് വിജയിച്ച സ്വതന്ത്ര എം‌എൽ‌എ കർ‌തുഷ് ആർ മാരകും എൻ‌പി‌പിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി. എൻപിപി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായിരിക്കെ, തൃണമൂൽ കോൺഗ്രസിന്റെ ഘടകകക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയുമായി (യുഡിപി) ചർച്ച നടത്തുകയാണെന്ന് തൃണമൂൽ നേതാവ് മുകുൾ സാങ്മ വെള്ളിയാഴ്ച അവകാശപ്പെട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമായി.

അതിനിടെ, മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമങ്ങളുമായി യുഡിപി മുന്നോട്ട് പോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം അഞ്ച് പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് യുഡിപി നടത്തുന്നത്. 31 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് യുഡിപി നിലപാട്. സ്വതന്ത്രരായ എംഎല്‍എമാരെയും ഒപ്പം നിര്‍ത്താന്‍ യുഡിപി ക്യാപില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിഎംസിക്കും കോൺഗ്രസിനും അഞ്ച് വീതം സീറ്റുകളും പുതുതായി രൂപീകരിച്ച വോയ്സ് ഓഫ് പീപ്പിൾ പാർട്ടിക്ക് നാല് സീറ്റുകളും പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. എച്ച്എസ്പിഡിപി ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കള്‍ വെള്ളിയാഴ്ച സ്ഥാനമൊഴിഞ്ഞ സംസ്ഥാന ആഭ്യന്തര മന്ത്രിയും യുഡിപി നിയമസഭാംഗവുമായ ലക്‌മെൻ റിംബുയിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. എൻപിപി ഇതര സർക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുകുൾ മാധ്യമങ്ങളോട് പറയുകയും ചെയ്തു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം