INDIA

വളര്‍ത്തുനായ്ക്കളെ ചൊല്ലി ഉടമകള്‍ തമ്മില്‍ തര്‍ക്കം; രണ്ട് പേരെ വെടിവച്ചു കൊന്നു

വെബ് ഡെസ്ക്

വളര്‍ത്തുനായ്ക്കളെ ചൊല്ലിയുള്ള ഉടമകളുടെ തര്‍ക്കത്തിന് പിന്നാലെയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നായ്ക്കളെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചത്. ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന രാജ്പാല്‍ സിംഗ് രജാവത്താണ് അയൽവാസികളായ വിമല്‍ അചല(35), രാഹുല്‍ വര്‍മ (27) എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയത്. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗ്വാളിയോര്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രതിയായ രജാവത്തും അയല്‍വാസിയായ വിമല്‍ അചലയും വളര്‍ത്തു നായ്ക്കളുമായി നടക്കാന്‍ ഇറങ്ങിയതായിരുന്നു. നായ്ക്കള്‍ തമ്മില്‍ മത്സരിച്ചതോടെ തര്‍ക്കം ഉടമകള്‍ തമ്മിലായി. തര്‍ക്കം രൂക്ഷമായതോടെ രജാവത്ത് തന്റെ വീട്ടിലേക്ക് ഓടിക്കയറി റൈഫിളുമായി ബാല്‍ക്കണിയിലെത്തുകയും അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മുന്നറിയിപ്പെന്ന നിലയിൽ ആദ്യം ആകാശത്തേക്ക് വെടിയുതിർത്ത ശേഷമാണ് രജാവത്ത് അയൽവാസികൾക്ക് നേരെയും വെടിയുതിർത്തത്. വിമല്‍ അചലയും മറ്റൊരു അയല്‍വാസിയും സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

വെടിവയ്പ്പിനിടെ തെരുവിലുണ്ടായിരുന്ന ആറ് പേര്‍ക്കാണ് പരുക്കേറ്റത്

ഭയാനകമായ വെടിവയ്പ്പിന്റെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നഗരത്തിലെ നിപാനിയ മേഖലയില്‍ ഹെയര്‍ സലൂണ്‍ നടത്തിയിരുന്നയാളാണ് കൊല്ലപ്പെട്ട വിമല്‍ അചല. വെടിയേറ്റ ഇരുവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വെടിവയ്പ്പിനിടെ തെരുവിലുണ്ടായിരുന്ന ആറ് പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണെന്നാണ് പോലീസ് പറയുന്നത്. രജാവത്തിനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. രജാവത്തിന്റെ മകന്‍ സുധീര്‍, ബന്ധു ശുഭം എന്നിവരും അറസറ്റിലായിട്ടുണ്ട്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും