INDIA

മലയാളിയായ കെ വി വിശ്വനാഥനും ജ. പ്രശാന്ത് കുമാർ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി നാളെ സത്യപ്രതിജ്ഞ ചെയ്യും

വെള്ളിയാഴ്ച രാവിലെ 10.30നാണ് സത്യപ്രതിജ്ഞ

വെബ് ഡെസ്ക്

മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. കെ വി വിശ്വനാഥന്‍, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവര്‍ നാളെ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.30നാണ് സത്യപ്രതിജ്ഞ.

ഇവരുടെ നിയമനത്തോടെ സുപ്രീംകോടതി 34 ജഡ്ജിമാരുടെ പൂര്‍ണ അംഗത്വത്തിലേക്ക് തിരിച്ചെത്തും

ഈയിടെ വിരമിച്ച ജഡ്ജിമാരായ ദിനേശ് മഹേശ്വരി, എം ആര്‍ ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ഇരുവരെയും ശുപാര്‍ശ ചെയ്തത്. ഇവരുടെ നിയമനത്തോടെ സുപ്രീംകോടതി 34 ജഡ്ജിമാരുടെ പൂര്‍ണ അംഗത്വത്തിലേക്ക് തിരിച്ചെത്തും. മെയ് 16 നാണ് കൊളീജിയം ശുപാർശ സമർപ്പിച്ചത്. മൂന്ന് ദിവസത്തിനകം കേന്ദ്രം അനുമതി നൽകി.

അഭിഭാഷകര്‍ക്കിടയില്‍ നിന്ന് സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് നിയമിതനാകുന്ന പത്താമത്തെ ആളാണ് മലയാളിയായ കെ വി വിശ്വനാഥൻ. പാലക്കാട് കൽപ്പാത്തി സ്വദേശിയാണ്. 2031 മെയ് 25 വരെയാകും ഇദ്ദേഹത്തിന് പദവിയില്‍ തുരാനാകുക. ഛത്തിസ്ഡഡിൽ നിന്നുള്ള പ്രശാന്ത് കുമാര്‍ മിശ്ര, 2021 ഒക്ടോബര്‍ 13 നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്. ഛത്തീസ്ഗഡ് ഹൈക്കോടതി ജഡ്ജിയായും ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ