INDIA

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ

നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം കണക്കിലെടുത്ത തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ നടപടി

വെബ് ഡെസ്ക്

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്ഐ) അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. പിഎഫ്ഐയെയും അതിന്റെ അനുബന്ധ സംഘടനകളെയും അടുത്ത 5 വർഷത്തേയ്ക്ക് നിരോധിച്ചുകൊണ്ടുള്ള തീരുമാനം ട്രൈബ്യൂണൽ അംഗീകരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള1967ലെ വകുപ്പ് 3(1) പ്രകാരമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സെപ്റ്റംബർ 28 ലെ ഉത്തരവാണ് ട്രൈബ്യൂണല്‍ ശരിവച്ചത്. നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം കണക്കിലെടുത്ത തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ നടപടി. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മയായിരുന്നു യുഎപിഎ ട്രൈബ്യൂണൽ അധ്യക്ഷൻ.

ഭീകര പ്രവർത്തനങ്ങളിലെ പങ്കാളിത്തം, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം എന്നിവ ചൂണ്ടിക്കാട്ടി പിഎഫ്ഐയ്ക്ക് പുറമെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ - കേരളം എന്നിവയേയും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

യുഎപിഎ വകുപ്പ് 3 പ്രകാരം ഏതെങ്കിലും സംഘടനയെ കേന്ദ്രസർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാൽ, നിരോധന വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം മതിയായ കാരണങ്ങളുണ്ടോ എന്ന് തീർപ്പ് കൽപ്പിക്കുന്നതിനായി ട്രൈബ്യൂണലിന് മുന്നിൽ സമര്‍പ്പിക്കണം. രേഖാമൂലമുള്ള കാരണം കാണിക്കലിന് ട്രൈബ്യൂണൽ സംഘടനയോട് ആവശ്യപ്പെടും.

2022 ഒക്ടോബറിലാണ് ജസ്റ്റിസ് ശർമ്മയെ ട്രൈബ്യൂണലിന്റെ പ്രിസൈഡിംഗ് ഓഫീസറായി കേന്ദ്രസർക്കാർ നിയമിച്ചത്. കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, അഡ്വക്കേറ്റ് എ വെങ്കിടേഷ് എന്നിവർ ട്രൈബ്യൂണലിന് മുന്നിൽ ഹാജരായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ