INDIA

ആധാർ രേഖകള്‍ ഓൺലൈനായി പുതുക്കാം; സൗജന്യ സേവനം ജൂണ്‍ 14 വരെ

മൈ ആധാര്‍ പോര്‍ട്ടലില്‍ നേരത്തെ രേഖകള്‍ പുതുക്കാന്‍ 25 രൂപ നല്‍കണമായിരുന്നു

വെബ് ഡെസ്ക്

ആധാർ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഈ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യം. നേരത്തെ മൈ ആധാര്‍ പോര്‍ട്ടലിലൂടെ രേഖകൾ പുതുക്കുന്നതിനായി 25 രൂപ നല്‍കണമായിരുന്നു. അതേസമയം ആധാര്‍ കേന്ദ്രങ്ങളിൽ നിന്നുള്ള നേരിട്ടുള്ള സേവനങ്ങൾക്ക് 50 രൂപ ഫീസ് ഈടാക്കുന്നത് തുടരുമെന്നും യുഐഡിഎഐ വ്യക്തമാക്കുന്നു.

ആധാര്‍ എന്റോള്‍മെന്റ് & അപ്‌ഡേറ്റ് റെഗുലേഷന്‍സ് 2016, പ്രകാരം ആധാർ എടുത്ത തീയതി മുതല്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും ആധാർ രേഖകള്‍ പുതുക്കണം. തിരിച്ചറിയൽ രേഖകളും മേല്‍വിലാസവും സമര്‍പ്പിച്ച് കുറഞ്ഞത് ഒരു തവണയെങ്കിലും അനുബന്ധ രേഖകള്‍ പുതുക്കിയിരിക്കണം. ആധാര്‍ ഉടമകള്‍ സമര്‍പ്പിക്കുന്ന രേഖകളിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനാണിത്.

വ്യക്തി വിവരങ്ങള്‍ പുതുക്കാന്‍ ഒരു രേഖ സമര്‍പ്പിക്കുകയാണെങ്കില്‍ അത് സൗജന്യമായിരിക്കില്ല

എന്നാല്‍ പേര്, ജനനതീയതി, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ മാറ്റാൻ സൗജന്യ സേവനം ഉണ്ടായിരിക്കുന്നതല്ല. ഇതിന് സാധാരണ നിരക്കുകള്‍ ബാധകമാകും. ആധാർ രേഖകൾ പുതുക്കുന്നത് സര്‍ക്കാർ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാകുന്നതിനും ആധാറിന്റെ ആധികാരിത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് യുഐഡിഎഐ പറയുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഏകദേശം 1,200 സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങള്‍ നല്‍കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ രേഖകളാണ് ഉപയോഗിക്കുന്നത്. കൂടാതെ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി സേവനങ്ങളും ഉപഭോക്താക്കളെ സ്ഥിരീകരിക്കാനും ആധാര്‍ ഉപയോഗിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ