INDIA

ഉജ്ജയിന്‍ പീഡനക്കേസ്: കുട്ടിക്ക് സഹായം നിഷേധിച്ചവർക്കെതിരെ കേസെടുക്കാന്‍ പോലീസ്

വെബ് ഡെസ്ക്

മധ്യപ്രദേശിലെ ഉജ്ജയിനില്‍ പീഡനത്തിനിരയായ 12 വയസുകാരിക്ക് സഹായം നിഷേധിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. പോക്സോ നിയമപ്രകാരമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. കുട്ടിയെ നേരിട്ട് കണ്ടിട്ടും പോലീസിനെ വിവരം അറിയിക്കാതിരുന്ന ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉജ്ജയിനിലെ അഡീഷണൽ പോലീസ് സൂപ്രണ്ട് ജയന്ത് സിങ് റാത്തോഡ് എൻഡിടിവിയോട് പറഞ്ഞു.

രാകേഷ് മാളവ്യ എന്ന ഓട്ടോ ഡ്രൈവറെയാണ് പോലീസ് തിരിച്ചറിഞ്ഞത്. പെൺകുട്ടിയെ അയാൾ വാഹനത്തിൽ കയറ്റിയതായി പോലീസ് പറഞ്ഞു. സീറ്റിൽ രക്തക്കറകൾ കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് അയാൾ പോലീസിനെ അറിയിച്ചില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇത് വ്യക്തമായത്. ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടിയെ സഹായിക്കാത്ത കൂടുതൽ ആളുകളെ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

പെൺകുട്ടിയെ ഒരാൾ ഓടിച്ചുവിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എൻഡിടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തിൽ ഇയാളെയും മറ്റ് പ്രദേശവാസികളെയും ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്തിയപ്പോൾ പ്രദേശവാസികൾ നൽകിയ 120 രൂപ കുട്ടിയുടെ പക്കലുണ്ടായിരുന്നു. വഴിയിൽ ഒരു ടോൾ ബൂത്ത് കടന്നാണ് കുട്ടി വന്നത്. അവിടെയുള്ള ജീവനക്കാർ പണവും കുറച്ച് വസ്ത്രങ്ങളും കുട്ടിക്ക് നൽകിയിരുന്നുവെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്ന ഭരത് സോണി എന്നയാളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എഴുന്നൂറോളം സിസിടിവി ഫീഡുകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച് വിപുലമായ അന്വേഷണത്തിനുശേഷമാണ് പ്രതിയെ പിടികൂടിയത്. ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും