INDIA

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ; കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി

വെബ് ഡെസ്ക്

ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യ ഹർജി പരിഗണിക്കാനിരിക്കെ വിഷയത്തിൽ കേന്ദ്ര സർക്കറിന്റെ പ്രതികരണം തേടി സുപ്രീംകോടതി. തനിക്കെതിരേ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യ ഹർജി ജസ്റ്റിസ് അനിരുദ്ധ് ബോസും, ബേല എം ത്രിവേദിയും ഉൾപ്പെടുന്ന ബെഞ്ച് 22-നാണ് പരിഗണിക്കുന്നത്. അന്ന് തന്നെ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയും പരിഗണിക്കും.

ഡൽഹി കലാപാസൂത്രണത്തിന്റെ ഭാഗമായിരുന്നു എന്ന കുറ്റത്തിനാണ് ഭീകരവാദ നിരോധന നിയമമായ യുഎപിഎ ചുമത്തി ഉമർ ഖാലിദിനെതിരെ കേസെടുത്തത്. എല്ലാ ജാമ്യാപേക്ഷകളും ഒരുമിച്ച് പരിഗണിക്കാം എന്നാണ് കോടതി പറഞ്ഞത്. കലാപത്തിൽ 53 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ തന്നെ ഉമർ ഖാലിദ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് കലാപവുമായി നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ല എന്നാവർത്തിച്ചുകൊണ്ട് നിരവധി തവണ ജാമ്യാപേക്ഷയുമായി ഉമർ ഖാലിദ് കോടതിയെ സമീപിച്ചിരുന്നു.

ഈ മാസം 13 ന് ഉമർ ഖാലിദ് ജയിലിലായിട്ട് 3 വർഷം പിന്നിട്ടു. കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. പൗരത്വ ഭേദഗതി സമരത്തിന്റെ മറവിൽ വർഗീയ കലാപങ്ങൾ, കേന്ദ്ര സർക്കാരിനെതിരായ നീക്കം, റോഡ് തടയുക എന്നിവ ആസൂത്രണം ചെയ്തെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട 18 പേരിൽ ഒരാളായിരുന്നു ഉമർ ഖാലിദ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരങ്ങൾ നടക്കുന്ന സമയത്താണ് കലാപവും സംഭവിക്കുന്നത്. സമരങ്ങളിൽ സജീവമായി ഉണ്ടായിരുന്ന ഉമർ ഖാലിദിനെ ഗൂഢാലോചന ആരോപിച്ച് ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ആയുധം കൈവശംവയ്ക്കൽ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം (302 ഐപിസി), വധശ്രമം ( 307 ഐപിസി), രാജ്യദ്രോഹം (124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക, തീവ്രവാദ പ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കൽ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും