ആഗോളതലത്തിൽ ഏറ്റവും വലിയ ചർച്ചയാണ് കാലാവസ്ഥാ വ്യതിയാനം. പ്രകൃതിയുടെ സംരക്ഷണം കണക്കിലെടുക്കാതെയുള്ള മനുഷ്യന്റെ പ്രവർത്തനങ്ങൾ അനുദിനം അപകടകരമായ അവസ്ഥയിലേക്കാണ് ഭൂമിയെ കൊണ്ടെത്തിക്കുന്നത്. ലോക രാജ്യങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാണ്. എന്നാൽ എന്താണ് ഇന്ത്യയുടെ അവസ്ഥ ? കാലാവസ്ഥാവ്യതിയാനത്തിന് ഏറ്റവും കൂടുതൽ വിധേയമാകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നതാണ് വാസ്തവം.
ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തിന് ജനസംഖ്യാ വർദ്ധനവ് ഒരു പ്രധാന കാരണമാണെന്നാണ് യുണൈറ്റഡ് നേഷൻസ് എൻവയൺമെൻറ് പ്രോഗ്രാം ഡയറക്ടർ എറിക് സോൽഹെം പറയുന്നത്. കാലാവസ്ഥാ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന യൂത്ത് 20 (Y20) യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേ സമയം ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുകയും അതിന് ഇരയാകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. പ്രകൃതി വിഭവശോഷണവും വനനശീകരണവും അമേരിക്കയിലെ പോലെ ഇന്ത്യയിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജി 20 അംഗരാജ്യങ്ങളിൽ നിന്നുമുള്ള യുവജനങ്ങൾക്ക് പരസ്പരം സംവദിക്കാൻ കഴിയുന്ന ഔദ്യോഗിക കൺസൾട്ടേഷൻ ഫോറമാണ് Y20. ഭൂമി മുഴുവനായും അനുഭവിക്കുന്ന അതേ തോതിലാണ് ഇന്ത്യയും പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്നതെന്ന് ആദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ അനുഭവപ്പെട്ടിരുന്നതിനേക്കാൾ ഇരട്ടിചൂടാണ് ഇന്ന് ആഗോളതലത്തിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ചൈനയിലും പാകിസ്താനിലുമുണ്ടായ വെള്ളപ്പൊക്കവും അമേരിക്കയിലെ കാട്ടുതീയും പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തതിന്റെ പ്രത്യാഘാതങ്ങളിൽ ഉൾപ്പെടുന്നു.
വലിയ തോതിലുള്ള മലിനീകരണമാണ് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഡൽഹി പോലുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ വർധിച്ചു വരുന്ന മലിനീകരണത്താൽ നട്ടം തിരിയുകയാണ്.
വലിയ തോതിലുള്ള മലിനീകരണമാണ് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഡൽഹി പോലുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ മാലിന്യം കൊണ്ട് നട്ടം തിരിയുകയാണ്. ഒരേ സമയം ഇന്ത്യ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുകയും അതിന് ഇരയാകുകയും ചെയ്യുന്ന അവസ്ഥയാണ്. പ്രകൃതി വിഭവശോഷണവും വനനശീകരണവും അമേരിക്കയിലെ പോലെ ഇന്ത്യയിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മലിനീകരണം കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കേണ്ടതുണ്ട്. ചൈന ഈ രംഗത്തേക്ക് കടന്നു വന്നുകഴിഞ്ഞു. ചൈനയിൽ വിറ്റഴിക്കപ്പെട്ട നാല് കാറുകളിൽ ഒന്ന് ഇലക്ട്രിക് വിഭാഗത്തിൽപ്പെടുന്നവയാണ്. ചൈനയുടെ ഈ മാതൃക മറ്റ് രാജ്യങ്ങൾക്കും പിന്തുടരാമെന്നും എറിക് വ്യകതമാക്കി.
ഇന്ത്യയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും രാജ്യത്ത് എല്ലായിടത്തും ഇ വി ചാർജിങ്ങ് സ്റ്റേഷനുകൾ വരുന്ന കാലഘട്ടം അതി വിദൂരമല്ലെന്നുമുള്ള പ്രത്യാശയും ഐക്യരാഷ്ട്രസഭ പരിസ്ഥിതി വിഭാഗം ഡയറക്ടറായ എറിക് പ്രകടിപ്പിച്ചു.