Union Budget 2024

ബജറ്റ് 2024: അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ; ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ശമ്പളം സർക്കാർ വക

യുവാക്കൾക്കായി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം വിദ്യാഭ്യാസത്തിനും തൊഴിലിനും തൊഴിൽ നൈപുണ്യത്തിനുമായി ബജറ്റിൽ 1.48 ലക്ഷം കോടി രൂപയും ഈ വർഷത്തേക്ക് മാത്രമായി വകയിരുത്തിയിട്ടുണ്ട്

വെബ് ഡെസ്ക്

പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി മൂന്ന് തൊഴില്‍ബന്ധിത പ്രോത്സാഹന പദ്ധതികള്‍. ഇപിഎഫ്ഒ എന്റോള്‍മെന്റ് അടിസ്ഥാനമാക്കിയായിരിക്കും പദ്ധതികള്‍. ഏതു മേഖലയിലും ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും. ഒരു ലക്ഷം രൂപ വരെ ശമ്പള്ളവരുടെ 15,000 രൂപയ്ക്കുള്ള പിഎഫ് വിഹിതം സര്‍ക്കാര്‍ വഹിക്കും. വിഹിതം മൂന്നു തവണയായാണു പിഎഫ് അക്കൗണ്ടിലേക്കു നല്‍കുക. 2.1 കോടി പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ജോലിയുടെ ആദ്യ നാല് വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ പിഎഫ് വിഹിതത്തിന് ഇന്‍സെന്റീവ്. കൂടാതെ ഓരോ അധിക ജീവനക്കാരന്റെയും വേണ്ടി തൊഴിലുടമ മുടക്കുന്ന ഇപിഎഫ്ഒ വിഹിതത്തിനു രണ്ട് വര്‍ഷത്തേക്ക് മാസം 3,000 രൂപ തിരികെ നല്‍കും

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തൊഴിൽ മേഖലയിലേക്ക് നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ തൊഴിലവസരങ്ങൾ നൽകുന്ന തൊഴിലുടമയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ, തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. 4.1 കോടി യുവാക്കൾക്ക് അഞ്ച് വർഷത്തിനുള്ളിൽ തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പേരിലുള്ള അഞ്ച് പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.

ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് പിന്തുണ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ആദ്യമായി ജോലിക്ക് കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുമെന്നും അവ മൂന്ന് തവണകളായി തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്യും. ഇപിഎഫ്ഒയിൽ രജിസ്‌ട്രേഷൻ അടിസ്ഥാനമാക്കിയായിരിക്കും തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതികൾ. ഇപിഎഫ്ഒയിൽ പുതുതായി ചേരുന്ന പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്ക് 15,000 രൂപ. ഇത് 21 കോടി യുവാക്കൾക്ക് പ്രയോജനം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

യുവാക്കൾക്കായി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം വിദ്യാഭ്യാസത്തിനും തൊഴിലിനും തൊഴിൽ നൈപുണ്യത്തിനുമായി ബജറ്റിൽ 1.48 ലക്ഷം കോടി രൂപയും ഈ വർഷത്തേക്ക് മാത്രമായി വകയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പാക്കേജിൻ്റെ ഭാഗമായി തൊഴിലുമായി ബന്ധപ്പെട്ട ഇൻസെൻ്റീവുകൾക്കായി മൂന്ന് പദ്ധതികൾ നടപ്പിലാക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. കൂടാതെ നിർമാണ മേഖലയിൽ തൊഴിൽ സൃഷ്ടിക്കുക വഴി 30 ലക്ഷം യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

തുടർച്ചയായി ഏഴ് ബജറ്റ് പ്രസംഗങ്ങൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന ചരിത്രമാണ് നിർമല സീതാരാമൻ ഇത്തവണ സ്വന്തമാക്കിയത്. 1959-64 കാലയളവിൽ ധനമന്ത്രിയെന്ന നിലയിൽ തുടർച്ചയായി ആറ് ബജറ്റുകൾ എന്ന മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് മറികടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സർക്കാരിൻ്റെ തുടർച്ചയായ മൂന്നാം ടേമിലെ ആദ്യത്തെ സമ്പൂർണ്ണ സാമ്പത്തിക ബജറ്റ് കൂടിയാണിത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍